ഹൈദരാബാദിലെ ആയിഷയ്ക്കൊപ്പം തന്റെ നിക്കാഹ്; ഷൊയ്ബ് മാലികിന്റെ വീഡിയോ വൈറലാകുന്നു

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെയും അതിര്‍ത്തി കടന്നുള്ള പ്രണയം അവസാനിച്ചുവെന്ന വാര്‍ത്തകളാണ് സോഷ്യല്‍മീഡിയ നിറയെ. 2010 ല്‍ വിവാഹിതരായ ദമ്പതികള്‍ 12 വര്‍ഷം നീണ്ട ദാമ്പത്യം…

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെയും അതിര്‍ത്തി കടന്നുള്ള പ്രണയം അവസാനിച്ചുവെന്ന വാര്‍ത്തകളാണ് സോഷ്യല്‍മീഡിയ നിറയെ. 2010 ല്‍ വിവാഹിതരായ ദമ്പതികള്‍ 12 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

2010ലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹിതരാകുന്നത്. 2018ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞും പിറന്നു. കഴിഞ്ഞയാഴ്ച ദുബൈയില്‍ വച്ചാണ് സാനിയയും ശുഐബ് മാലിക്കും ഇഷാന്റെ നാലാം ജന്മദിനം ആഘോഷിച്ചത്.

 

View this post on Instagram

 

A post shared by Shoaib Malik (@realshoaibmalik)

ഇപ്പോഴിതാ ഷൊയ്ബ് മാലിക്ക് ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു പഴയ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. 2004-2005 കാലഘട്ടത്തിലെ ക്ലിപ്പില്‍, ഹൈദരാബാദിലെ ആയിഷ സിദ്ദിഖിയെ വിവാഹം കഴിക്കുന്ന കാര്യം ക്രിക്കറ്റ് താരം പറയുന്നത് കാണാം. അദ്ദേഹം പറയുന്നു.

2005-ല്‍ ഹൈദരാബാദില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ ഷൊയ്ബ് മാലിക് ആയിഷയുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതും വൈറല്‍ വീഡിയോ കാണിക്കുന്നു. ക്രിക്കറ്റ് കമന്റേറ്റര്‍ അരുണ്‍ ലാല്‍ ഷൊയ്ബിന്റെ വിവാഹത്തിന് ആശംസകള്‍ അറിയിക്കുന്നത് കാണാം, ‘വളരെ നന്ദി. ‘ ഗ്രൗണ്ടില്‍ കാണികള്‍ ‘ആയിഷാ ആയിഷാ’ എന്ന് വിളിക്കുന്നത് കേള്‍ക്കാം.
2010-ല്‍ ഷൊയ്ബിന്റെയും സാനിയയുടെയും വിവാഹം വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍, ആയിഷ സിദ്ദിഖിയെ വിവാഹം കഴിച്ചുവഞ്ചിച്ചുവെന്ന ആരോപണവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു. തന്നെ വഞ്ചിച്ചതിന് ഷോയിബിനെതിരെ ആയിഷ പോലീസ് കേസെടുത്തത് വിവാദമായിരുന്നു. 2002ലാണ് ഷൊയ്ബും ആയിഷയും വിവാഹിതരായതെന്നാണ് വാര്‍ത്തകള്‍. ഷൊയ്ബിന്റെയും സാനിയയുടെയും വിവാഹത്തിന് ഏതാനും ദിവസം മുമ്പ്, 2010 ഏപ്രിലില്‍ അവര്‍ വിവാഹമോചനം നേടി. അതേസമയം സാനിയ മിര്‍സയുടെയും ഷൊയ്ബ് മാലിക്കിന്റെയും വേര്‍പിരിയല്‍ വാര്‍ത്തയോട് ദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.