ഇമ്രാന്‍ ഖാന് നല്‍കിയ വാക്ക് പാലിക്കും! ഒമര്‍ ലുലുവിന്റെ തീരുമാനത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പവര്‍സ്റ്റാര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഗായകന്‍ ഇമ്രാന്‍ഖാനെ കുറിച്ചുള്ള പോസ്റ്റാണ്…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പവര്‍സ്റ്റാര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഗായകന്‍ ഇമ്രാന്‍ഖാനെ കുറിച്ചുള്ള പോസ്റ്റാണ് ഇത്. തനിക്ക് ഇമ്രാന്‍ നല്‍കിയ ഒരു കമന്റ് പങ്കുവെച്ചാണ് ഒമര്‍ ലുലു പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ട ഒമര്‍ ഇക്ക ഒരുപാട് നന്ദിയും അതിലേറെ സങ്കടവും ഉണ്ടെന്ന് കുറിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ വാക്കുകള്‍.

പവര്‍സ്റ്റാര്‍ എന്ന സിനിമയ്ക്ക് വേണ്ടി പാടാന്‍ ഇമ്രാനെ ഒമര്‍ ലുലു വിളച്ചിരുന്നു എങ്കിലും താരത്തിന് കൊറോണ പോസിറ്റീവ് ആയിരുന്ന സമയം ആയതിനാല്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. ഇനിയും ഒരു അവസരം കിട്ടുമോ എന്ന് അറിയില്ലെന്നും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു എന്നുമായിരുന്നു ഇമ്രാന്‍ഖാന്‍ കുറിച്ചത്. അതിന് തീര്‍ച്ചയായും എന്ന മറുപടിയാണ് ഒമര്‍ ലുലു നല്‍കിയത്. ഇപ്പോഴിതാ ആ കമന്റ് പങ്കുവെച്ചാണ് സംവിധായകന്‍ പുതിയ പോസ്റ്റിട്ടത്. അന്ന് ഞാന്‍ ഇമ്രാന് വാക്ക് കൊടുത്തിരുന്നു…

അന്ന് ട്രെയിലറിലെ ഒരു ചെറിയ സോംഗിന് വേണ്ടിയാണ് വിളിച്ചത് എന്നും അസുഖം മാറി വന്നാല്‍ ഒരു മുഴുനീള പാട്ട് തന്നെ ഇമ്രാന് പാടാന്‍ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ എന്നുമാണ് ഒമര്‍ ലുലു കുറിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ ഈ തീരുമാനത്തിന് കൈയ്യടിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. അതേസമയം മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍സ്റ്റാര്‍.

ഒമര്‍ ലുലുവിന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരുങ്ങുന്ന പവര്‍സ്റ്റാര്‍ ഒരു മുഴുനീള ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ബാബു ആന്റണിയുടെ തിരിച്ച് വരവ് അറിയിച്ച സിനിമ ആയത് കൊണ്ടു തന്നെ പവര്‍സ്റ്റാറില്‍

മലയാളി പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ചിത്രത്തിലെ ബാബു ആന്റണിയുടെ പഴയകാല ലുക്കും പോസ്റ്ററും എല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.