വധു മാത്രമേ കണ്ടുള്ളു… ഒറ്റ ക്ലിക്കിൽ ഫോട്ടോഗ്രാഫർക്ക് കിട്ടിയത് രണ്ടു ലക്ഷം!!!

ഫോട്ടോഗ്രാഫർമാരുടെ ചില ക്ലിക്കുകൾ തലവരെ മാറ്റാറുണ്ട് എന്നു പറയാറുണ്ട്. അങ്ങനെ ഒരു ഫോട്ടോഗ്രാഫറുണ്ട് തൃശൂരിൽ. തന്റെ ബന്ധുവിന്റെ ഫോട്ടോ എടുക്കാൻ പോയതായിരുന്നു തൃശൂരിലെ പ്രൊഫഷണൻ ഫോട്ടോഗ്രാഫറായ അനൂപ് കൃഷ്ണ.വിവാഹത്തിന്റെ വിവിധ ക്ലിക്കുകൾക്കിടയിലാണ് അനൂപിന് ആ…

ഫോട്ടോഗ്രാഫർമാരുടെ ചില ക്ലിക്കുകൾ തലവരെ മാറ്റാറുണ്ട് എന്നു പറയാറുണ്ട്. അങ്ങനെ ഒരു ഫോട്ടോഗ്രാഫറുണ്ട് തൃശൂരിൽ. തന്റെ ബന്ധുവിന്റെ ഫോട്ടോ എടുക്കാൻ പോയതായിരുന്നു തൃശൂരിലെ പ്രൊഫഷണൻ ഫോട്ടോഗ്രാഫറായ അനൂപ് കൃഷ്ണ.വിവാഹത്തിന്റെ വിവിധ ക്ലിക്കുകൾക്കിടയിലാണ് അനൂപിന് ആ ക്ലിക്ക് കിട്ടിയത്.

 

എന്താണ് ആ ക്ലിക്ക് എന്നല്ലെ പറയാം. വിവാഹത്തിനായി അണിഞ്ഞോരുങ്ങി നിൽക്കുന്ന വധുവും കുടെ ബന്ധുക്കളും. വധു ഒഴികെ മറ്റാരും ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ എടുത്തൊരു ചിത്രമായിരുന്നു അത്. പല നിറത്തിലുള്ള വേഷങ്ങളോടു കൂടിയവർ പലഭാവങ്ങളായിരുന്നു ഓരോരുത്തകർക്കും.

ഈ ഫോട്ടോ ഇന്ത്യൻ ഫോട്ടോഫെസ്റ്റ്-2022 എന്ന അന്താര്ഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലേക്ക് ഇത് അയച്ചു.ഇതിൽ വെഡ്ഡിങ് വിഭാഗത്തിൽ അനൂപ് എടുത്ത വിവാഹ ചിത്രം ഒന്നാം സ്ഥാനം നേടി.ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് പുറമേ ഒരു ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ ഫോട്ടോഗ്രാഫി ഉപകരണങ്ങളും അടങ്ങുന്ന സമ്മാനത്തിന് അർഹരായി.85 രാജ്യങ്ങളിൽ നിന്നായി നാലായിരത്തിലധികം ഫാട്ടോഗ്രാഫർമാർ എട്ട് വിഭാഗങ്ങളിലായി മത്സരിച്ചിരുന്നു.