ഓപ്പൺഹൈമറിന്റെ ട്രെയിലര്‍ എത്തി

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി ക്രിസ്റ്റഫർ നോളന്‍ എത്തുന്നു. ആറ്റം ബോംബിന്റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ഓപ്പൺഹൈമര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആറ്റം…

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി ക്രിസ്റ്റഫർ നോളന്‍ എത്തുന്നു. ആറ്റം ബോംബിന്റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി.

ഓപ്പൺഹൈമര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആറ്റം ബോംബിന്റെ പിതാവിന്റെ ഭൗതികശാസ്ത്രജ്ഞനായുള്ള ജീവിതവും അദ്ദേഹത്തിന്റെ പങ്കാളിത്തവും വിവരിക്കുന്നുണ്ട്. ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ് എന്നിവരോടൊപ്പം ടൈറ്റിൽ റോളിൽ ഓപ്പൺഹൈമറിനെ സിലിയൻ മർഫി അവതരിപ്പിക്കുന്നു. ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്.