Film News

തമിഴ് സിനിമയിൽ അന്യഭാഷ നടിനടന്മാർക്ക് അഭിനയിക്കാം! വിലക്കേർപ്പെടുത്തിയ വാർത്ത അടിസ്ഥാന രഹിതമെന്ന് ഫെഫ്‍സി 

കഴിഞ്ഞ ദിവസം തമിഴിൽ അന്യ ഭാഷ നടിനടന്മാർക്ക് അഭിനയിക്കാൻ കഴിയില്ല എന്ന തമിഴ് സിനിമ സംഘടനയായ ഫെഫ്‍സി പറഞ്ഞിരുന്നു, ഒരുപാടു വിമർശനം അതിന്റെ പേരിൽ നടന്നു എന്നാൽ തമിഴ് സിനിമയിൽ എല്ലാ നടിനടന്മാർക്കും അഭിനയിക്കാമെന്നും, അങ്ങനൊരു വിലക്ക് നടത്തിയെന്ന് പറയുന്നതു അടിസ്ഥനരഹിതമാണെന്നു ഫെഫ്‍സി വ്യക്തമാക്കി. ദിവസ വേദന അടിസ്ഥാനത്തിൽ സിനിമയുമായി ബന്ധപെട്ടു ജോലികൾ എടുക്കുന്നതിന് തമിഴ് നാട്ടിൽ നിന്നുമുള്ളവരെ എടുക്കണമെന്ന് നിർദേശമാണ് മുനോട്ടു വെച്ചത്

ഫെഫ്‍സി നേതാക്കൾ പറഞ്ഞു. തമിഴ് സിനിമയിൽ ഇനിയും അന്യ ഭാഷ താരങ്ങളെ അഭിനയിപ്പിക്കില്ല എന്ന വാർത്ത എത്തിയതോടെ ആണ് ഫെഫ്‍സി നേതാക്കൾ ഇപ്പോൾ ഇങ്ങനൊരു വാർത്തയുമായി എത്തുന്നത്. ഫെഫ്‍സി എടുത്ത ആദ്യ തീരുമാനത്തിൽ ഒരുപാടു വിമർശനം എത്തി.

എന്നാൽ ഫെഫ്‍സിയുടെ ഈ തീരുമാനത്തിൽ കേരളത്തിൽ ഇനിയും തമിഴ് സിനിമകൾ പ്രദര്ശിപ്പിക്കില്ല എന്ന് കേരളത്തിലെ സിനിമ സംഘടനകൾ തീരുമാനിച്ചു, അതുപോലെ മറ്റു താരങ്ങളും ഇതിനെതിരെ പ്രതികരിച്ചു രംഗത്തു എത്തിയിരുന്നു ,ഫെഫ്‍സി ഇങ്ങനെ തീരുമാനിക്കുവാണെങ്കിൽ താൻ എല്ലാ സിനിമകളിലും കയറി അഭിനയിക്കും എന്ന് നടൻ റിയാസ് ഖാൻ പറഞ്ഞു.

 

Trending

To Top