Film News

ഡ്യൂപ്പ് ഇല്ലാതെ കുത്തനെയുള്ള പാറക്കെട്ട് കീഴടക്കി ടൊവിനോ; വിഡിയോ വൈറലാവുന്നു

കണ്ടിട്ടുണ്ട്. കൽക്കി ,മിന്നൽ മുരളി എന്നീ ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വിഡിയോകൾ മുൻപ് വൈറലാവുകയും ചെയ്തതാണ്. ഇപ്പോഴിാതാ താരത്തിന്റെ മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ചെങ്കുത്തായ പാറക്കെട്ടിലേക്ക് അതി സാഹസികമായി വലിഞ്ഞുകയറുന്ന ടൊവിനോയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണി ടൊവിനോ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. വിഎഫ്എക്‌സിന്റെ ഡ്യൂപ്പിന്റെയോ സഹായം ഇല്ലാതെ മല ഒറ്റയ്ക്ക് കയറാൻ ടൊവിനോ തീരുമാനിക്കുകയായിരുന്നുവത്രെ.അപകടം നിറഞ്ഞ മലനിരകളിലൂടെയാണ്  ടൊവിനോയുടെ യാത്ര.

അതേ സമയം നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ തിരക്കിലാണ് ടാവിനോ. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിരാണ് നായികമാർ. ടൊവിനോ തോമസിന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളാണ് അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ കുഞ്ഞിക്കേളു,അജയൻ ,മണിയൻ എന്നി മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ എത്തുന്നത്.ബേസിൽ ജോസഫ്,ജഗദീഷ് , ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Trending

To Top