ഇത് പാപ്പന്റെ തേരോട്ടം..! മൂന്ന് നാളുകള്‍കൊണ്ട് പതിനൊന്ന് കോടി..!

മലയാളി സിനിമാ പ്രേമികള്‍ ഏറെ ആവശേത്തോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രമായിരുന്നു പാപ്പന്‍. പ്രതീക്ഷകളൊന്നും തെറ്റിക്കാതെ തന്നെ സിനിമ വമ്പിച്ച കളക്ഷനാണ് നേടുന്നത്. കണ്ടവര്‍ തന്നെ സിനിമ വീണ്ടും പോയി കാണുന്നു.. പാപ്പന്‍ സിനിമ…

മലയാളി സിനിമാ പ്രേമികള്‍ ഏറെ ആവശേത്തോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രമായിരുന്നു പാപ്പന്‍. പ്രതീക്ഷകളൊന്നും തെറ്റിക്കാതെ തന്നെ സിനിമ വമ്പിച്ച കളക്ഷനാണ് നേടുന്നത്. കണ്ടവര്‍ തന്നെ സിനിമ വീണ്ടും പോയി കാണുന്നു.. പാപ്പന്‍ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍, ആദ്യത്തെ മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പത്ത് കോടിയില്‍ അധികമാണ് സിനിമ നേടുന്നത്. ആദ്യ ദിനം തന്നെ മൂന്ന് കോടിയില്‍ അധികം ചിത്രം നേടിയിരുന്നു.

അങ്ങനെ രണ്ട് ദിവസം കൊണ്ട് തന്നെ ഏഴ്‌കോടിയില്‍ അധികം നേടിയ സുരേഷ് ഗോപി ചിത്രം ജൈത്രയാത്ര തുടരുകയാണ്. പാപ്പന്‍ മൂവിയുടെ സോഷ്യല്‍ മീഡിയ പേജാണ് ഇപ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എത്തിയ ജോഷി-സുരേഷ്‌ഗോപി കൂട്ടുകെട്ട് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറം തന്നെ എത്തിനില്‍ക്കുന്നു എന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ പ്രതികരണവും മറ്റ് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.

കാവല്‍ എന്ന സിനിമയ്ക്ക് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രമായിരുന്നു പാപ്പന്‍, ആ ആവേശവും പ്രതീക്ഷയും ഒന്നും വെറുതെ ആയില്ല എന്നതാണ് സത്യം. കുടംബസമേതമാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുന്നത് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. പാപ്പനെ കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം പോലീസ് വേഷത്തില്‍ എത്തിയ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്

എബ്രഹാം മാത്യു മാത്തന്‍ എന്നാണ്, അദ്ദേഹത്തിന്റെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ മറ്റ് പ്രിയ താരങ്ങളും സിനിമയില്‍ കഥാപാത്രങ്ങളായി എ്ത്തുന്നുണ്ട്.