പാപ്പനെ കേരളക്കര അങ്ങെടുത്തു..! സുരേഷ് ഗോപി മലയാള സിനിമയ്ക്ക് അനിവാര്യം!- അഞ്ജു പാര്‍വ്വതി

ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ പാപ്പന്‍ എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് അഞ്ജുപാര്‍വ്വതി തന്‌റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.…

ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ പാപ്പന്‍ എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് അഞ്ജുപാര്‍വ്വതി തന്‌റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പാപ്പനെ കേരളക്കര അങ്ങെടുത്ത് കേട്ടോ! എന്ന് പറഞ്ഞാണ് അഞ്ജു ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മാസ്സും, ക്ലാസ്സും, ത്രില്ലറും ഒക്കെ ചേര്‍ന്ന പക്കാ ഫാമിലി മൂവിസായ ലേലവും പത്രവും വാഴുന്നോരും ഒക്കെ കണ്ട് കണ്ണുമിഴിച്ച ഒരു ജനറേഷന് അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍

ഏറെയായിരുന്നു. എന്തായാലും പാപ്പനും ജോഷിയും ചതിച്ചില്ലെന്നാണ് സിനിമ കണ്ട് അഞ്ജു അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. അച്ഛന്‍ മകന്‍ കോംബോയെ കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. മലയാള സിനിമയിലെ മുഴുവന്‍ പോലീസ് ഓഫീസര്‍ വേഷങ്ങള്‍ ഇട്ട് തൂക്കി നോക്കിയാലും സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കുമെന്നത് വെറും പറച്ചിലല്ല അത് യാഥാര്‍ത്ഥ്യമാണെന്ന് പാപ്പന്‍ സിനിമ ഒരിക്കല്‍ കൂടി തെളിയിച്ചു,

സുരേഷ്‌ഗോപി തന്റെ രണ്ടാം വരവ് അറിയിച്ചത് വരനെ ആവശ്യമുണ്ട് എന്ന് സിനിമ വഴിയാണ്.. പിന്നീട് കാവല്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് പാപ്പന്‍, പാപ്പന്‍ എന്ന സിനിമ കൂടി ഹിറ്റായി മാറിയതോടെ സുരേഷ് ഗോപി എന്ന നടന്‍ മലയാള സിനിമയ്ക്ക് അനിവാര്യമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പാപ്പന്‍ പൊരുതാന്‍ ഇറങ്ങുന്നവന്റെ കഥ !

എല്ലാത്തരം നെഗറ്റീവുകളെയും പൊരുതി തോല്പ്പിക്കുന്ന സുരേഷ്‌ഗോപിയുടെ കൈയ്യില്‍ പാപ്പന്‍ ഭദ്രം.. എന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. അച്ഛന്‍ വാണ രാജ്യം ഇനി മകന് കൂടി അവകാശപ്പെട്ടതാണെന്നും അഞ്ജു കുറിയ്ക്കുന്നു. മാത്രമല്ല.. സുരേഷ്‌ഗോപിയുടെ മകനെ പഠിപ്പിച്ച ഒരാള്‍ എന്ന ലേബലില്‍ നിന്നും ഗോകുല്‍ സുരേഷ് എന്ന യുവസ്റ്റാറിന്റെ ടീച്ചര്‍ എന്ന ലേബലിലേയ്ക്ക് എനിക്കും ഒരു പ്രൊമോഷന്‍ കിട്ടി എന്ന സന്തോഷവും അവര്‍ ഈ കുറിപ്പിന് ഒപ്പം പങ്കുവെയ്ക്കുന്നു.