മികച്ച വിജയവുമായി നിവിന്‍ പോളി ചിത്രം; ഞായറാഴ്ച ഏറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ പടവെട്ടിന്

നിവിന്‍ പോളി- ലിജു കൃഷ്ണ കൂട്ടുകെട്ടിലെത്തിയ ചിത്രം പടവെട്ട് മികച്ച വിജയം നേടി മുന്നേറുകയാണ്. മൂന്നാം ദിവസവം കളക്ഷനില്‍ മുന്നേറുകയാണ് പടവെട്ട്. ഞായറാഴ്ച ഏറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ പടവെട്ടിന് ലഭിച്ചു. ദീപാവലി അവധിയായതിനാല്‍…

നിവിന്‍ പോളി- ലിജു കൃഷ്ണ കൂട്ടുകെട്ടിലെത്തിയ ചിത്രം പടവെട്ട് മികച്ച വിജയം നേടി മുന്നേറുകയാണ്. മൂന്നാം ദിവസവം കളക്ഷനില്‍ മുന്നേറുകയാണ് പടവെട്ട്. ഞായറാഴ്ച ഏറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ പടവെട്ടിന് ലഭിച്ചു. ദീപാവലി അവധിയായതിനാല്‍ തിങ്കളാഴ്ചയും മികച്ച ഓപ്പണിങ് ചിത്രത്തിനുണ്ട്. 20 കോടിയോളം രൂപയുടെ പ്രീ റിലീസ് ബിസിനസ് കൂടി നടന്ന ചിത്രം മൂന്നുദിവസത്തെ കളക്ഷനോടെ സൂപ്പര്‍ ഹിറ്റ് പദവി നേടിക്കഴിഞ്ഞു. നെറ്റ്ഫ്ളിക്‌സ്, സൂര്യ ടി.വി. എന്നിവര്‍ ചിത്രത്തിന്റെ ഒ.ടി.ടി., സാറ്റലൈറ്റ് അവകാശം നേരത്തേ സ്വന്തമാക്കിയിരുന്നു. ഇരുന്നൂറോളം തിയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്.

ചിത്രം ഒക്ടോബര്‍ 21നാണ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹില്‍ ശര്‍മ്മ കോ-പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഛായാഗ്രഹണം – ദീപക് ഡി മേനോന്‍, എഡിറ്റര്‍ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ – അഭിജിത്ത് ദേബ്, ആര്‍ട്ട് – സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവീ, ലിറിക്‌സ് – അന്‍വര്‍ അലി, മേക്കപ്പ് – റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ – മഷര്‍ ഹംസ, വിഷ്വല്‍ ഇഫക്ട്സ് – മൈന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, ആക്ഷന്‍ ഡയറക്ടര്‍ – ദിനേശ് സുബ്ബരായന്‍, ഡിഐ കളറിസ്റ്റ് – പ്രസത് സോമശേഖര്‍, ഡിജിറ്റല്‍ പ്രോമോ – ഹരികൃഷ്ണന്‍ ബി എസ്, ടീസര്‍ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റില്‍സ് – രഞ്ജിനി അച്യുതന്‍, സ്റ്റില്‍സ് – ബിജിത് ധര്‍മടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈന്‍സ് – ഓള്‍ഡ് മങ്ക്‌സ്, പി ആര്‍ ഒ – ആതിര ദില്‍ജിത്.