അനൂപ് മേനോനും സുരഭി ലക്ഷ്മിയും ഒന്നിച്ച് എത്തിയ ‘പദ്മ’ ഒടിടിയില്‍!

മലയാള സിനിമയുടെ പ്രിയ താരങ്ങളായ അനൂപ് മേനോനും സുരഭി ലക്ഷ്മിയും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പദ്മ. കുടുംബ ബന്ധത്തിന്റെ കഥ പറഞ്ഞ മനോഹര ചിത്രം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമിലേക്കും എത്തുകയാണ്. അനൂപ് മേനോന്‍ തന്നെ…

മലയാള സിനിമയുടെ പ്രിയ താരങ്ങളായ അനൂപ് മേനോനും സുരഭി ലക്ഷ്മിയും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പദ്മ. കുടുംബ ബന്ധത്തിന്റെ കഥ പറഞ്ഞ മനോഹര ചിത്രം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമിലേക്കും എത്തുകയാണ്. അനൂപ് മേനോന്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയതും അദ്ദേഹം തന്നെ ആയിരുന്നു, ആമസോണ്‍ പ്രൈം വീഡിയോയിലാണ് ‘പദ്മ’ സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. തീയറ്ററില്‍ മോശമല്ലാത്ത പ്രതികരണം തന്നൊണ് പദ്മ എന്ന ഈ സിനിമ നേടിയിരുന്നത്.

പ്രഖ്യാപനം മുതല്‍ സിനിമ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു, ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ അഭിനയ മികവിനെ കുറിച്ച് പ്രേക്ഷകര്‍ എടുത്ത് പറയുകയും ചെയ്തിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. പദ്മയുടെ നിര്‍മ്മാണവും അദ്ദേഹം തന്നെ ആയിരുന്നു, മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരുന്നത്.

എഡിറ്റിംഗ് – സിയാന്‍, കലാസംവിധാനം – ദുന്‍ദു രഞ്ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍ – ആന്റണി സ്റ്റീഫന്‍, പിആര്‍ഒ – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍. അതേസമയം, വരാല്‍ ആയിരുന്നു അനൂപ് മേനോന്റേതായി പ്രദര്‍ശനത്തിന് എത്തിയ സിനിമ.

കണ്ണന്‍ താമരക്കുളം സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അനൂപ് മേനോന്‍ ആയിരുന്നു. അതേസമയം, കുമാരി ആയിരുന്നു സുരഭി ലക്ഷ്മി അഭിനയിച്ച് പുറത്തിറങ്ങിയ പുതിയ സിനിമ. ചിത്രത്തില്‍ വമ്പന്‍ മേക്കോവര്‍ നട
ത്തി താരം തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.