മുണ്ടുടുത്ത് മണ്ണില്‍ കിളച്ച് പത്മപ്രിയ! ഇതെല്ലാം മറ്റാര്‍ക്ക് സാധിക്കുമെന്ന് ആരാധകര്‍!

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സിനിമകളില്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. ഇപ്പോഴിതാ സിനിമ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ വീണ്ടും തന്റേതായ തിരക്കുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് താരം. മുണ്ട് മടക്കിയുടുത്ത് കൃഷി ചെയ്യാന്‍ എത്തിയ പത്മപ്രിയയുടെ…

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സിനിമകളില്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. ഇപ്പോഴിതാ സിനിമ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ വീണ്ടും തന്റേതായ തിരക്കുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് താരം. മുണ്ട് മടക്കിയുടുത്ത് കൃഷി ചെയ്യാന്‍ എത്തിയ പത്മപ്രിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലായി മാറുന്നത്. വീടിന്റെ പിന്‍വശത്ത് തന്നെയാണ് പത്മപ്രിയ കൃഷിക്കായി കളമൊരുക്കുന്നത്.

മുണ്ടുടുത്ത് തൂമ്പവെച്ച് മണ്ണില്‍ ഇറങ്ങി കിളയ്ക്കുന്ന നടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇങ്ങനെയൊക്കെ ചെയ്യാന്‍ നിങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് മലയാളികള്‍ പ്രിയ താരത്തോട് പറയുന്നത്. പത്മപ്രിയ സോഷ്യല്‍ മീഡിയപേജില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കമന്റ് അറിയിച്ച് റിമ കല്ലിങ്കല്‍ അടക്കമുള്ള പത്മപ്രിയയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും എത്തുന്നുണ്ട്. മുണ്ട് മടക്കിയുടുത്ത് എണ്ണയിട്ട തലമുടി കെട്ടിവെച്ച് മണ്ണില്‍ കിളയ്ക്കുന്ന തന്റെ വീഡിയോ പങ്കുവെച്ച് കൃഷിക്കായി തയ്യാറെടുക്കുകയാണ് താന്‍ എന്നും നടി പറയുന്നു..

അതേസമയം, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത്. ഒരു തെക്കന്‍ തല്ല് കേസ് എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ വീണ്ടും തന്റെ തിരിച്ചു വരവ് നടത്തിയത്. ബിജു മേനോന്‍ നായകനായി എത്തിയ ചിത്രം ആയിരുന്നു ഒരു തെക്കന്‍ തല്ല് കേസ്. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നു.

വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും ഈ സിനിമയിലൂടെ ഞെട്ടിക്കുകയായിരുന്നു പത്മപ്രിയ, നര്‍ത്തകി കൂടിയായ താരം വേദികളിലും ഇപ്പോള്‍ സജീവമാവുകയാണ്.. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരം ഇനിയും ഒരുപാട് സിനിമകൡ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.