കുഞ്ചാക്കോ ബോബനും രജിഷ വിജയനും നായികാ-നായകന്‍!!! ‘പകലും പാതിരാവും’ റിലീസ് തിയ്യതിയായി

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രം മാര്‍ച്ച് 3നാണ് തിയറ്ററുകളില്‍ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍…

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രം മാര്‍ച്ച് 3നാണ് തിയറ്ററുകളില്‍ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരു സോമ സുന്ദരം, തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ.യു, സീത എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ഷൈലോക്കിനു ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ചിത്രത്തിന്റെ സഹ നിര്‍മ്മാണം ചെയ്തിരിക്കുന്നത് വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ്
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.