Film News

സോഹൻ സീനു ലാൽ ഒരുക്കുന്ന ഡാൻസ് പാർട്ടിയുടെ ചിത്രീകരണം ആരംഭിച്ചു!

നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഒരുക്കുന്ന പുതിയ സിനിമയാണ് ഡാൻസ് പാർട്ടി. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. പൂജ വടുതല സെന്റ് ആന്തണിസ് പള്ളി പാരീഷ് ഹാളിൽ വച്ചാണ് നടന്നത്. ‘ഡാൻസ് പാർട്ടി’യിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സോഹൻ സീനുലാൽ തന്നെയാണ് ഫുക്രു, ജൂഡ് ആന്തണി ജോസഫ്,സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ , ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു.

ഡാൻസ് പാർട്ടി നിർമിക്കുന്നത് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുത്തൻ പ്രൊഡക്ഷൻ ബാനറിലാണ്. റെജി പ്രോതാസിസ്, നൈസി റെജി ദമ്പതിമാരാണ് ഓൾഗ പ്രൊഡക്ഷൻസിന്റെ സാരഥികൾ. ബിനു കുര്യൻ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ബിജിപാൽ നിർവഹിക്കുന്നു.

Trending

To Top