പോത്ത് പാപ്പച്ചൻ നല്ലപേരാ, പാപ്പച്ചൻ ഒളിവിലാണ് ടീസർ എത്തി!

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റർടെയ്‌നർ സിനിമയായ ‘പാപ്പച്ചൻ ഒളിവിലാണ്’ ടീസർ എത്തി. നവാഗതനായ സിന്റോ സണ്ണിയാണ് സംവിധാനം. സിനിമയിൽ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ പാപ്പച്ചൻ ആയാണ് സൈജു…

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റർടെയ്‌നർ സിനിമയായ ‘പാപ്പച്ചൻ ഒളിവിലാണ്’ ടീസർ എത്തി. നവാഗതനായ സിന്റോ സണ്ണിയാണ് സംവിധാനം. സിനിമയിൽ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ പാപ്പച്ചൻ ആയാണ് സൈജു കുറുപ്പ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ദർശന, ശ്രിന്ദ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നുണ്ട്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയിൽ പാപ്പച്ചൻറെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.


ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു സിനിമയുടെ എഡിറ്റിങ് രതിൻ രാധാകൃഷ്ണൻ.ബി.കെ.ഹരിനാരായണൻ, സിന്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്നു.കലാസംവിധാനം വിനോദ് പട്ടണക്കാടൻ , കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് മനോജ്,തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.