ഇനി കുടുംബവിളക്കിലേക്ക് ഒരു തിരിച്ച് വരവുണ്ടാകില്ല, തുറന്നു പറഞ്ഞ് താരം

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ…

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.

സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.റേറ്റിങ്ങിൽ ഒന്നാം നിരയിൽ തന്നെ ഉണ്ട് എങ്കിലും പ്രേക്ഷകർ നെഞ്ചേറ്റിയ താരങ്ങളുടെ പിന്മാറ്റം പലപ്പോഴും പ്രേക്ഷകർക്ക് നിരാശ നൽകുന്നതാണ്. കഥാപാത്രങ്ങൾ ആയെത്തുന്ന താരങ്ങളുടെ പിന്മാറ്റം ഇപ്പോൾ പരമ്പരയിൽ തുടർകഥ ആയി മാറിയിരിക്കുകയാണ്.

പരമ്പരയിൽ ശീതളായി ആദ്യം അഭിനയിച്ചിരുന്നത് പാർവതി വിജയ് ആയിരുന്നു, എന്നാൽ പാർവതിയുടെ വിവാഹശേഷം താരം പരമ്പരയിൽ നിന്നും മാറുക ആയിരുന്നു. സിദ്ധാര്‍ത്ഥിന്റേയും സുമിത്രയുടേയും മകളായ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതി വിജയ് ആയിരുന്നു. അഭിനേത്രിയും നര്‍ത്തകിയുമായ മൃദുല വിജയ് യുടെ സഹോദരിയാണ് പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതിക്കും അരുണിനും ആരാധകരേറെയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് പാര്‍വതി കുടുംബവിളക്കില്‍ നിന്നും അപ്രത്യക്ഷമായതിനെക്കുറിച്ച് പറഞ്ഞത്.പിന്നീട് സമൂഹ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളിലൂടെയാണ് വിവാഹത്തിനെ  തുടർന്നാണ് താരം പരമ്പരയിൽ നിന്ന് പിന്മാറിയതെന്ന് ആരാധകർ കണ്ടെത്തിയത് ..ഇനി “കുടുംബവിളക്ക്” എന്ന പരമ്പരയിലേക്ക് മടങ്ങി വരാൻ സാധ്യതയുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിനോട്  ഒരു മടങ്ങി വരവ് ഉണ്ടാവില്ലെന്നായിരുന്നു പാർവതിയുടെ മറുപടി .ബി ബി എ ബിരുദധാരി ആയ പാർവതി തുടർന്ന് പഠിക്കുവാൻ  ആണ് ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നും കൂട്ടിച്ചേർത്തു .