സൗദി വെള്ളക്കയിലെ ആയിഷുമ്മയുടെ ശബ്ദത്തിന്റെ ഉടമ മറ്റൊരു താരമാണ്!!

തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക’യിൽ പ്രേക്ഷകരുടെ കണ്ണുനനയിച്ച കഥാപാത്രമായിരുന്നു ആയിഷുമ്മ. ആയിഷുമ്മ.യായി അഭിനയിച്ചത് ദേവി വർമ്മ എന്ന പുതുമുഖ നടിയാണ്. ആദ്യ ചിത്രത്തിന്റെ അപരിചിതത്വങ്ങൾ തീരെ ഇല്ലാതെയാണ് ആയിഷുമ്മ എന്ന കഥപാത്രത്തെ ദേവി വർമ്മ…

തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക’യിൽ പ്രേക്ഷകരുടെ കണ്ണുനനയിച്ച കഥാപാത്രമായിരുന്നു ആയിഷുമ്മ. ആയിഷുമ്മ.യായി അഭിനയിച്ചത് ദേവി വർമ്മ എന്ന പുതുമുഖ നടിയാണ്. ആദ്യ ചിത്രത്തിന്റെ അപരിചിതത്വങ്ങൾ തീരെ ഇല്ലാതെയാണ് ആയിഷുമ്മ എന്ന കഥപാത്രത്തെ ദേവി വർമ്മ മനോഹരമാക്കിയത്. ആ കഥാപാത്രത്തിന് പൂർണ്ണത വരുത്താൻ സഹായിച്ചത് മറ്റൊരു നടിയാണ് എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച വിഷയം.

അത് മറ്റാരുമല്ല പോളി വത്സൻ എന്ന നടിയാണ്. നടിയെന്ന നിലയിൽ പോളി വത്സൻ അഭിനയ മികവ് ഒരോ ചിത്രത്തിലും ഒന്നിനൊന്നി മികച്ചതാക്കുന്ന പോളി വത്സന്റെ ശബ്ദവും അതിഗംഭീരമാണ്. ആയിഷുമ്മയായി മാറാൻ പോളിയ്ക്ക്് അനായാസേന കഴിഞ്ഞുവെന്നും മറ്റൊരു ശബ്ദത്തെ ആയിഷുമ്മയായി ചിന്തിച്ച് നോക്കുക പോലും സാധ്യമല്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിലയിരുന്നത്തൽ.

കഥാപാത്രത്തിന്റെ അവശതകളും നിസ്സഹായതയും പോളി വത്സന്റെ ആ ശബ്ദത്തിലൂടെ മനോഹരമാക്കിയിട്ടുണ്ട് ആയിഷുമ്മ.സംവിധായകൻ തരുൺ മൂർത്തിയുടെ സുഹൃത്തിന്റെ മുത്തശ്ശിയാണ് ആയിഷുമ്മയായി എത്തിയ ദേവി വർമ്മ. എന്നാൽ ആദ്യം ആ കഥാപാത്രത്തിലേക്ക് മറ്റൊരു വ്യക്തിയെയാണ് ആദ്യം കണ്ടെത്തിയത്. അവർ മരണപ്പെട്ടതോടെ ദേവി വർമ്മയിലേക്ക് എത്തുകയായിരുന്നു സംവിധായകനും കൂട്ടരും.