നഷ്ടപ്പെട്ട എന്റെ ലഗേജ് ഇതുവരെ തിരിച്ച് കിട്ടിയില്ല; ഇൻഡിഗോ എയർലൈൻസിനെതിരെ നടൻ റാണ ദഗുബതി

ഇൻഡിഗോ എയർലൈൻസിനെതിരെ തെലുങ്ക് നടൻ റാണ ദഗുബതി. എയർലൈൻസിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഇന്ത്യയിലെ ഏറ്റവും മോശം എയർലൈൻ ഇൻഡിഗോയാണെന്ന്് റാണ ട്വീറ്റ് ചെയ്തു. തന്റെ ലഗേജുകൾ നഷ്ടമായി ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് റാണ…

ഇൻഡിഗോ എയർലൈൻസിനെതിരെ തെലുങ്ക് നടൻ റാണ ദഗുബതി. എയർലൈൻസിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഇന്ത്യയിലെ ഏറ്റവും മോശം എയർലൈൻ ഇൻഡിഗോയാണെന്ന്് റാണ ട്വീറ്റ് ചെയ്തു. തന്റെ ലഗേജുകൾ നഷ്ടമായി ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് റാണ ദഗുബതി തന്‌റെ ട്വീറ്റിൽ പറയുന്നത്.

”ഇന്ത്യയിലെ ഏറ്റവും മോശം എയർലൈൻസെന്നും ഫ്ളൈറ്റിന്റെ സമയങ്ങളിൽ പോലും വ്യക്തതയില്ല, ലഗേജ് നഷ്ടപ്പെട്ടു അത് ഇതുവരെ ട്രാക്ക് ചെയ്തിട്ടില്ലെന്നു. എന്നാൽ ജീവനക്കാർക്ക് പോലും ഇതിനെ കുറിച്ച് അറിയുകയുമില്ല..” എന്നാണ് റാണ ദഗുബതിപറയുന്നത്. അതേ സമയം ഫ്ളൈറ്റുകൾ എപ്പോൾ വേണമെങ്കിലും ഷെഡ്യൂൾ ചെയ്തേക്കാമെന്നും. എന്നാൽ പുറപ്പെടുകയോ, ഇറക്കുകയോ ചെയ്യില്ലെന്നും. നിങ്ങളുടെ ലഗേജിനെ കുറിച്ച് അവർക്ക് യാതൊരു അറിവും ഉണ്ടാവില്ലെന്നും താരം ട്വീറ്റ് ചെയ്തു.

എഎഫ്എഫ്ഐയുടെ ഭാഗമായി റാണ ദഗുബതി ഗോവ സന്ദർശിച്ചപ്പോഴാണ് നടന്റെ ലഗേജുകൾ കാണാതായിരിക്കുന്നത്. എന്നാൽ റാണയുടെ ട്വീറ്റിനെ തുടർന്ന് ക്ഷമ ചോദിച്ച് ഇൻഡിഗോ എയർലൈൻസ് രംഗത്തെത്തി ”താങ്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും എത്രയും വേഗം താങ്കളുടെ ലഗേജ് ത്തിക്കാനായി സജീവമായി പ്രവർത്തിക്കും ” എന്നാണ് ഇൻഡിഗോ ട്വീറ്റ് ചെയ്തത്