ആദ്യ കിസ്സിൽ തന്നെ ശ്രീനി കുറച്ച് ഓവർ ആയിരുന്നു

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് പേർളി മാണിക്കും ശ്രീനിഷിനും ഉള്ളത്. 2020 മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും…

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് പേർളി മാണിക്കും ശ്രീനിഷിനും ഉള്ളത്. 2020 മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം,എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു. അന്ന് മുതൽ ഇന്ന് വരെയുള്ള തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പേര്ളിയും ശ്രീനിഷും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ദമ്പതികൾ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി ശ്രീനിയും പേര്ളിയും മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഇരുവരും തങ്ങളുടെ വിവാഹ വീഡിയോയെ കുറിച്ച് ഒരു റിയാക്ഷൻ വീഡിയോ പങ്കുവെച്ചിരുന്നു. വിവാഹ ദിവസത്തെ വിഡിയോയും അത് എടുത്തപ്പോഴുള്ള മാനസികാവസ്ഥയും എല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് പേർളി. തന്റെ വിവാഹത്തിന് തന്റെ അച്ഛനെയും അമ്മയെയും പോലെ തിരക്കിൽ ആയിരുന്നു തന്റെ അനുജത്തി റേച്ചൽ എന്നും ശരിക്കും അവൾ എല്ലാ കാര്യങ്ങളും വളരെ ആത്മാർത്ഥമായാണ് ചെയ്തത് എന്നും പേർളി പറഞ്ഞു.

വിവാഹം കഴിഞ്ഞുള്ള ഫോട്ടോഷൂട്ടുകൾ ഒക്കെ വലിയ കോമഡി ആയിരുന്നു. വിവാഹ ശേഷം കിസ് ചെയ്യുന്ന രംഗങ്ങളിൽ ഒക്കെ ശ്രീനി കുറച്ച് ഓവർ ആയിരുന്നു എന്നും പേർളി പറഞ്ഞു. മാത്രമല്ല, വിവാഹ ദിവസം രാത്രി ഒരു മണി വരെ ആയിരുന്നു ഞങ്ങളുടെ ഫോട്ടോ ഷൂട്ട് ഒക്കെ ഉണ്ടായിരുന്നത്. ഫസ്റ്റ് നൈറ്റ് ഒക്കെ വെറുതെ ആയിരുന്നു. ശരിക്കും ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് സെക്കൻഡ് നൈറ്റിൽ ആയിരുന്നു എന്നും പേർളി വിവാഹ വീഡിയോ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ഈ വീഡിയോ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു.