പേര്‍ളിയുടെ വീട്ടില്‍ ഇനി ആഘോഷത്തിന്റെ നാളുകള്‍..! വിശേഷം അറിഞ്ഞില്ലേ?

അവതാരികയായും നടിയായും ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും തിളങ്ങുന്ന താരമാണ് പേര്‍ളി മാണി. മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരം തമിഴ്, ഹിന്ദി സിനിമാ മേഖലകളിലെയും സജീവ സാന്നിധ്യമാണ്. പേര്‍ളിയെ പോലെ…

അവതാരികയായും നടിയായും ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും തിളങ്ങുന്ന താരമാണ് പേര്‍ളി മാണി. മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരം തമിഴ്, ഹിന്ദി സിനിമാ മേഖലകളിലെയും സജീവ സാന്നിധ്യമാണ്. പേര്‍ളിയെ പോലെ തന്നെ അഭിനയ രംഗത്ത് തന്നെയാണ് ഭര്‍ത്താവ് ശ്രീനിഷും. ഇരുവരുടേയും കുഞ്ഞ് നിലായ്ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തന്റെ വീട്ടിലെ ഒരു സന്തോഷ വാര്‍ത്ത ആരാധകരോട് പങ്കിട്ട് എത്തിയിരിക്കുകയാണ് പേര്‍ളി. ഇനി പേര്‍ളിയുടെ വീട്ടില്‍ ആഘോഷത്തിന്റെ നാളുകള്‍ ആണെന്നാണ് വിവരം അറിഞ്ഞ ആരാധകരും പറയുന്നത്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് പേര്‍ളി ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. പേര്‍ളിയുടെ അമ്മയേയും അച്ഛനേയും അനിയത്തി റേച്ചല്‍ മാണിയേയും പ്രേക്ഷകര്‍ക്ക് സുപരിചതമാണ്.. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട അനിയത്തികുട്ടി വാവാച്ചി എന്ന് വിളിക്കുന്ന റേച്ചല്‍ മാണി അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ വിശേഷങ്ങളാണ് പേര്‍ളി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. യൂട്യൂബ് വീഡിയോ വഴിയും കൂടുല്‍ വിശേഷങ്ങള്‍ പേര്‍ളി ആരാധകരെ അറിയിച്ചിരിക്കുകയാണ്. പ്രസവത്തിനായി ഏഴാം മാസം ഭര്‍ത്താവ് റൂബന്റെ വീട്ടില്‍ നിന്നും റേച്ചലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുകാണ്.

പേര്‍ളി സകുടുംബമാണ് ചടങ്ങിന് എത്തിയത്… ഈ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ കല്യാണ സാരി അണിഞ്ഞായിരുന്നു റേച്ചല്‍ ചടങ്ങിനായി ഒരുങ്ങിയത്. റേച്ചലിനെ വീട്ടില്‍ എത്തിച്ചതോടെ കുടുംബാംഗങ്ങള്‍ വലിയ സന്തോഷത്തിലാണ് മാത്രമല്ല, റേച്ചലിന്റെ ആദ്യത്തെ കുഞ്ഞിനും നില ബേബിയ്ക്ക്

 

ഒരു സഹോദരനെയോ സഹോദരിയേയോ കിട്ടുന്ന സന്തോഷത്തിലുമാണ് എല്ലാവരും. റേച്ചലിനും ഭര്‍ത്താവിനും വരാന്‍ പോകുന്ന കുഞ്ഞിനും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നും പേര്‍ളി പറയുന്നു.