‘അതിരുകള്‍ മറയവേ….’ വിജയ് ബാബു ചിത്രം പെന്‍ഡുലത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

നടനും നിര്‍മാതാവുമായ വിജയ് ബാബു പ്രധാന വേഷത്തിലെത്തുന്ന പെന്‍ഡുലം സിനിമയുടെ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു. ‘അതിരുകള്‍ മറയവേ….’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. അരവിന്ദ് ദിലീപ് നായര്‍, സാധിക കെ.ആര്‍., ജുവല്‍ റോസ് ആണ്…

നടനും നിര്‍മാതാവുമായ വിജയ് ബാബു പ്രധാന വേഷത്തിലെത്തുന്ന പെന്‍ഡുലം സിനിമയുടെ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു. ‘അതിരുകള്‍ മറയവേ….’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. അരവിന്ദ് ദിലീപ് നായര്‍, സാധിക കെ.ആര്‍., ജുവല്‍ റോസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം – ജീന്‍ പി ജോണ്‍സണ്‍, വരികള്‍ – ലിഷ ജോസഫ്.

നവാഗതനായ രജിന്‍ എസ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു ടൈം ട്രാവല്‍ മൂവി ആയിരിക്കുമെന്നാണ് സൂചന. ലൈറ്റ്സ് ഓണ്‍ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഡാനിഷ് കെ.എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകനായ രജിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വിജയ് ബാബുവിനെ കൂടാതെ ചിത്രത്തില്‍ ഇന്ദ്രന്‍സ്, രമേശ് പിഷാരടി, അനുമോള്‍, ദേവിക രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുണ്‍ ദാമോദരനാണ് ചിത്രത്തിന്റെ ക്യാമറ. ഷമീര്‍ ബിന്‍സി, ടിറ്റോ പി തങ്കച്ചന്‍, ലിഷ ജോസഫ് എന്നിവരുടെ വരികള്‍ക്ക് ജീനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജ് ഇഎസാണ് എഡിറ്റിങ്.