ജന്മനാ കാലുകൾക്ക് ശേഷിയില്ല, എന്നിട്ടും ഈ യുവാവ് നട്ടത് 50 വാഴകൾ

കുറച്ച് വേദന വരുമ്പോൾ തന്റെ ജീവിതം നഷ്ടപ്പെട്ടുപോയി എന്ന് കരുതി ജീവിതത്തെ ശപിക്കുന്നവർ ഈ യുവാവിന്റെ കഥ അറിയണം, ശാരീരിക ബുദ്ധിമുട്ടുകൾ കാരണം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ അധ്വാനിച്ച് ജീവിക്കുകയാണ് ഈ യുവാവ്.…

കുറച്ച് വേദന വരുമ്പോൾ തന്റെ ജീവിതം നഷ്ടപ്പെട്ടുപോയി എന്ന് കരുതി ജീവിതത്തെ ശപിക്കുന്നവർ ഈ യുവാവിന്റെ കഥ അറിയണം, ശാരീരിക ബുദ്ധിമുട്ടുകൾ കാരണം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ അധ്വാനിച്ച് ജീവിക്കുകയാണ് ഈ യുവാവ്. നടക്കാൻ പോലും കഴിയില്ല എങ്കിലും മണ്ണിൽ പണിയെടുത്ത് അന്തസായി ജീവിതക്കുകയാണ് ഇദ്ദേഹം, അരുൺ വ്യക്തിയുടെ വിജയത്തിന്റെ കഥയാണിത്, അരുണിന് പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ സാധിക്കില്ല, എന്നാലും മണ്ണിൽ കഷ്ടപ്പെട്ട് ജീവിക്കുകയാണ് അരുൺ. സമാനതകളില്ലാത്ത അരുണിനെ വാഴ്ത്തി പാടുന്നത് സോഷ്യൽ മീഡിയ തന്നെയാണ്, സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പിൽ കൂടിയാണ് അരുണിനെ കുറിച്ച് എല്ലാവരും അറിഞ്ഞത് തന്നെ.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ സാധിക്കില്ല, പരസഹായം ഇല്ലാതെ ഒരുഗ്ലാസ്സ് വെള്ളം കൂടി കുടിക്കാൻ സാധിക്കില്ല, പക്ഷെ അരുൺ ഒറ്റയ്ക്കാണ് അൻപത് വാഴകൾ നട്ടത്, ആരുടെയും സഹായം ഇല്ലാതെ ഈ യുവാവ് പൊറുത്തുകയായിരുന്നു, കൈകൾ നിലത്തൂന്നി നിരങ്ങി വേണം അരുണിന് സഞ്ചരിക്കാൻ, ഇങ്ങനെ ആണെങ്കിലും അരുണിന് കൈക്കോട്ട് എടുത്ത് മണ്ണ് കിളക്കാൻ യാതൊരു പ്രശനവും ഇല്ല, മണ്ണ് കിളക്കുമ്പോൾ അരുണിന്റെ എല്ലാ ശാരീരിക പരിമിതികളും പമ്പ കടക്കും.

അരുൺ കൃഷി ചെയ്യുന്നത് ഇത് ആദ്യം അല്ല, അരുണിന്റെ ആഗ്രഹം മനസ്സിലാക്കി അരുൺ മറ്റൊരാൾ തന്റെ പാടത്തിലെ കുറച്ച് ഭാഗം അരുണിന് നല്കുകയിരുന്നു. അതിരാവിലെ തന്നെ അരുൺ തന്റെ കൃഷി ആരംഭിക്കും, അരുണിന്  ചുറ്റുമുള്ളവർ എത്താറുണ്ട്. അരുൺ മറ്റുള്ളവർക്ക് ഒരു പ്രചോദനവും ഊർജവും ആണ്.