ചോളന്മാർ വീണ്ടുമെത്തുന്നു;പൊന്നിയിൻ സെൽവൻ 2 വരുന്നു!

മണിരത്‌നത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളയി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് മാസം കഴിയുമ്പോഴാണ് പൊന്നിയിൻ സെൽവൻ 2ന്റെ…

മണിരത്‌നത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളയി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് മാസം കഴിയുമ്പോഴാണ് പൊന്നിയിൻ സെൽവൻ 2ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.


ചിത്രം 2023 ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തുമെന്നാണ് അറിയിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് റിലീസ് വിവരം പങ്കുവച്ചത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ് എന്നിവർ ഉൾപ്പെടുന്ന ചെറുവീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.


വിക്രം, ജയം രവി, കാർത്തി, റഹ്‌മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ.ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണ മൂർത്തിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവൽ പൊന്നിയിൻ സെൽവനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ.