സ്റ്റൈലിഷ് ലുക്കില്‍ അമ്മയും മകളും! ഫോട്ടോകള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത് സുകുമാന്റേത്. ഇപ്പോഴിതാ പൂര്‍ണിമ ഇന്ദ്രജിത്ത് മകളോടൊപ്പം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. താരദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, നക്ഷത്ര ഇന്ദ്രജിത്ത്…

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത് സുകുമാന്റേത്. ഇപ്പോഴിതാ പൂര്‍ണിമ ഇന്ദ്രജിത്ത് മകളോടൊപ്പം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. താരദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, നക്ഷത്ര ഇന്ദ്രജിത്ത് എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇപ്പോഴിതാ അമ്മ പൂര്‍ണിമ മൂത്തമകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിന് ഒപ്പം നിന്ന് പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.

അമ്മയും മകളും അടിപൊളി കൂള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കിലാണ് എത്തിയിരിക്കുന്നത്. ഫോട്ടോകള്‍ കണ്ട് രണ്ട് പേരും സുഹൃത്തുക്കള്‍ ആണെന്ന് പറയുകയേ ഉള്ളൂ എന്നാണ് ആരാധകര്‍ കമന്റുകളായി പങ്കുവെയ്ക്കുന്നത്. പ്രാര്‍ത്ഥന ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയതാണ്. ഗാനരംഗത്ത് ഇതിനോടകം തന്നെ പ്രാര്‍ത്ഥന പേരെടുത്തിട്ടുണ്ട്, ഒരുപാട് പുര്‌സാകരങ്ങളും താരപുത്രി ഗാനാലാപനത്തിന് ഏറ്റുവാങ്ങിയിട്ടുണ്ട്, അതേസമയം, നക്ഷത്ര ഇതുവരെ സിനിമാ രംഗത്തേക്ക് എത്തിയിട്ടില്ല എങ്കിലും ഇവരുടെ ഇളയ പുത്രിയേയും സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ്.

മക്കളെ രണ്ട് വ്യക്തികളായി തന്നെ കണ്ട് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയാണ് വളര്‍ത്തുന്നത് എന്ന് പൂര്‍ണിമ പല അഭിമുഖങ്ങളിലും വളരെ അഭിമാനത്തോടെ തന്നെ പറഞ്ഞിട്ടുണ്ട്. അവരില്‍ നിന്ന് പല കാര്യങ്ങള്‍ കണ്ട് നമ്മളും പഠിക്കാനുണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്. അതേസമയം, വസ്ത്രധാരണത്തിന്റെ പേരില്‍ പൂര്‍ണിമയ്ക്കും മക്കള്‍ക്കും എല്ലാം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

മക്കളുടെ ഫോട്ടോകള്‍ക്ക് അടിയില്‍ വന്ന് മോശം കമന്റിടുന്നവരോട് അവരുടെ ആ നല്ലതല്ലാത്ത മാനസികാവസ്ഥയില്‍ നിന്ന് വേഗം സുഖം പ്രാപിക്കൂ എന്നുമാത്രമാണ് എനിക്ക് പറയാനുള്ളത് എന്നാണ് താരം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.