ഉത്സവപ്പറമ്പിലെ ആ സ്ഥിരം കാഴ്ച! ‘ന്നാ താന്‍ കേസ്‌കൊട്’ ചിത്രത്തിലെ ഗാനം പുറത്ത്!

മലയാളി സിനിമാ പ്രേമികളുടെ പ്രിയനടന്‍ കുഞ്ചാക്കോബോബന്‍ തിരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഇപ്പോഴിതാ ന്നാ താന്‍ കേസ് കൊട് എന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. മലയാളി…

മലയാളി സിനിമാ പ്രേമികളുടെ പ്രിയനടന്‍ കുഞ്ചാക്കോബോബന്‍ തിരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഇപ്പോഴിതാ ന്നാ താന്‍ കേസ് കൊട് എന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. മലയാളി പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്തുവെച്ച ഗാനങ്ങളില്‍ ഒന്നായ ദേവദൂതര്‍ പാടി എന്ന ഗാനമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് വേണ്ടി വീണ്ടും റീപ്രൊഡ്യൂസ് ചെയതിരിക്കുന്നത്.

മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമായിരുന്നു ഇത്. ഈ പാട്ടാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലും എത്തുന്നത്. ഉത്സവപ്പറമ്പിലെ ഗാനമേളയില്‍ നിന്ന് വരുന്ന ഗാനമായിട്ടാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗാനത്തിന് അനുസരിച്ച് ഉത്സവപ്പറമ്പില്‍ വെച്ച് രസികന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി കുഞ്ചാക്കോ ബോബനും എത്തുന്നു. ചാക്കോച്ചന്റെ സ്‌റ്റെപ്പ് തകര്‍ത്തു എന്നാണ് ആരാധകരും പറയുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ഹിറ്റ് സിനിമയുടെ സംവിധായകന്‍ ആയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഈ സിനിമയുടെ വിധായകന്‍. സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കാതോട് കാതോരം എന്ന സിനിമയിലെ ഈ ഗാനം ഔസേപ്പച്ചന്റെ കംപോസിഷനാണ്. ഇതിപ്പോള്‍ റീപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്, ജാക്കസണ്‍ അര്‍ജുവാണ്. ബിജു നാരായണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനം പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനവും അതിലെ ചാക്കോച്ചന്റെ നൃത്തരംഗങ്ങളും ശ്രദ്ധ നേടുകയാണ്. കുറെ നാളുകള്‍ക്കു ശേഷം ചക്കോച്ഛന്റെ തകര്‍പ്പന്‍ ഡാന്‍സ് കണ്ടു.. ഇഷ്ടമായി.. പഴമ നശിപ്പിക്കാതെ തന്നെ ഈ ഗാനം ഒരിക്കല്‍ കൂടി അവതരിപ്പിച്ചു എന്നെല്ലാമാണ് പാട്ടിന് ലഭിക്കുന്ന കമന്റുകള്‍.