Film News

പ്രഭാസിന്റെ മറ്റൊരു ആരാധകന് കൂടി ദാരുണാന്ത്യം..!! കുടുംബത്തെ സഹായിക്കുമെന്ന് നടന്‍..!!

ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് പ്രഭാസ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാധേശ്യാം. കഴിഞ്ഞ ദിവസം ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്നെന്ന് ചൂണ്ടിക്കാട്ടി പ്രഭാസിന്റെ ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രാധേശ്യാം’ ചിത്രത്തിന്റെ ആഘോഷത്തിനിടെ പ്രഭാസിന്റെ മറ്റൊരു ആരാധകന്‍ കൂടി മരണപ്പെട്ട വിവരമാണ് പുറത്ത് വരുന്നത്.

Prabhas.j.j

ചിത്രത്തിന്റെ റിലീസ് ആഘോഷങ്ങള്‍ക്കായി തിയേറ്ററില്‍ ബാനര്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ആരാധകന്‍ മരിച്ചത്. ഇപ്പോഴിതാ മരണപ്പെട്ട തന്റെ ആരാധകന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പ്രഭാസ് അറിയിച്ചതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കര്‍ണാടകയിലെ കരംപുടിയിലുള്ള പ്രഭാസിന്റെ കടുത്ത ആരാധകനായ ചല്ലാ കോട്ടേശ്വര റാവുവാണ് അപകടത്തില്‍ മരിച്ചത്.

ദരിദ്ര കുടുംബാംഗമായ യുവാവിന്റെ കുടുംബത്തിന് കഴിയാവുന്ന സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് പ്രഭാസ് പറഞ്ഞതായും വാര്‍ത്തകളുണ്ട്. കഴിഞ്ഞ ദിവസം രാധേശ്യാമിന് മോശം പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് പ്രഭാസ് ആരാധകന്‍ ആത്മഹത്യ ചെയ്തിരുന്നു.

Prabhas.j.j.j

മാധ്യമങ്ങളില്‍ വന്ന നെഗറ്റീവ് നിരൂപണങ്ങളിലും റിപ്പോര്‍ട്ടുകളിലും മനംനൊന്താണ് ആരാധകന്‍ തൂങ്ങി മരിച്ചത്. ഇരുപത്തിനാലുകാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. അതിര് കടക്കുന്ന താര ആരാധനയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കവെയാണ് മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുന്നത്.

 

Trending

To Top