Film News

കിട്ടുന്ന സമ്മാനങ്ങൾ വാങ്ങിക്കുന്നതല്ലാതെ അതിനെ ഒരു ഷെയ്പ്പ് വേണമെന്ന് കരുതിയിട്ടില്ല, ചക്ക വരെ സമ്മാനമായി തനിക്ക് കിട്ടിയിട്ടുണ്ട്, പ്രമോദ് വെളിയനാട് 

തനിക്ക് കിട്ടുന്ന സമ്മാനങ്ങളിൽ ഒരു ഷെയ്പ്പ് വേണമെന്ന് താൻ ചിന്തിച്ചിട്ടില്ല നടൻ പ്രമോദ് വെളിയനാട് പറയുന്നു, സംസ്ഥാന അവാർഡിൽ തനിക്ക് പെൺശില്പം വേണ്ടായിരുന്നു എന്നുള്ള അലൻസിയാരുടെ വാക്കുകൾ കേട്ടാണ് പ്രതികരിച്ചുകൊണ്ടു പ്രമോദ് ഈ കാര്യങ്ങൾ പറയുന്നത്, നമ്മൾ വാങ്ങുന്ന സമ്മാനത്തിന്റെ ഷെയ്പ്പ് നോക്കേണ്ട കാര്യമില്ല, അത് വാങ്ങിച്ചു മിണ്ടാതിരിക്കുക, ചിലപ്പോൾ അദ്ദേഹത്തിന് അത് ശരിയായി തോന്നിക്കാണും, എന്നാൽ തനിക്ക് അതിനോട് യോജിക്കാൻ കഴിയുന്നില്ല എന്നാണ് പ്രമോദ് പറയുന്നത്.

ഞാൻ നാടകം കളിച്ചിട്ട് ചക്ക വരെ സമ്മാനമായി കിട്ടിയിട്ടുണ്ട്, ഒരു പള്ളിയിലെ അച്ഛൻ ആണ് അത് സമ്മാനിച്ചത്, വേറെ ഒന്നുമില്ല മക്കളെ നിന്റെ പ്രോഗ്രാം ഇഷ്ട്ടപെട്ടു എന്ന് അദ്ദേഹം പറഞ്ഞു, എനിക്ക് പുള്ളിയോട് പറയാൻ കഴിയുമോ വേണ്ടാന്ന് അല്ലെങ്കിൽ അതിന്റെ ഷെയ്പ്പിനെ കുറിച്ച് , ഞാൻ അത് സ്വീകരിച്ചു പൊന്നു.

നമ്മൾക്ക് ആരെങ്കിലും ഒരു സമ്മാനം തന്നാൽ അത് വാങ്ങി മിണ്ടാതെ പോകണം എന്നാണ് ഞാൻ പറയുന്നത്, ഇപ്പോൾ എന്റെ ഷെയ്പ്പിൽ ഒരു സമ്മാനം തന്നാലും താൻ സന്തോഷത്തോടെ സ്വീകരിക്കും. സമ്മാനത്തിന് വേണ്ടിയല്ലല്ലോ നമ്മൾ പെർഫോമൻസ് ചെയ്യുന്നത്. ഒരിക്കലും നമ്മൾക്ക് കിട്ടുന്ന സമ്മാനത്തിന്റെ വലുപ്പം  നോക്കിയല്ല പെർഫോമൻസ് ചെയ്‌യേണ്ടത്, ഞാൻ എന്റെ കാര്യം പറഞ്ഞു ചിലപ്പോൾ അദ്ദേഹത്തിന്റെ ചിന്തയിൽ അദ്ദേഹം പറഞ്ഞതായിരിക്കും ശരി പ്രമോദ് പറയുന്നു.

 

Trending

To Top