മമ്മൂക്കയുടയും, ലാലിന്റെയും തോളിൽ കൈയിടാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാലും  അവരെ കാണുമ്പോൾ എനിക്ക് ബഹുമാനമാണ് തോന്നുന്നത് , സിദ്ധിഖ് 

മലയാളസിനിമയുടെ മഹാനടന്മാർ എന്ന വിശേഷിപ്പിക്കുന്ന താരങ്ങളാണ് മോഹൻലാലും, മമ്മൂട്ടിയും. ഇപ്പോൾ ഇരുവരെയും കുറിച്ച് നടൻ സിദ്ധിഖ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ഞാൻ മമ്മൂക്കയോടൊപ്പം സംസാരിക്കുമ്പോൾ കിട്ടുന്ന അടുപ്പം പോലെയാണ് ലാലിനും,…

മലയാളസിനിമയുടെ മഹാനടന്മാർ എന്ന വിശേഷിപ്പിക്കുന്ന താരങ്ങളാണ് മോഹൻലാലും, മമ്മൂട്ടിയും. ഇപ്പോൾ ഇരുവരെയും കുറിച്ച് നടൻ സിദ്ധിഖ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ഞാൻ മമ്മൂക്കയോടൊപ്പം സംസാരിക്കുമ്പോൾ കിട്ടുന്ന അടുപ്പം പോലെയാണ് ലാലിനും, അതെ കരുതൽ താൻ പുതുമുഖങ്ങൾക്കും നൽകും, മമ്മൂക്കയുടെ അതിരാത്രം ചിത്രം ഞാൻ നോക്കിയിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു സിദ്ധിഖ് പറയുന്നു.

ഞാൻ അന്നദ്ദേഹത്തെ ആരാധനയോടേ ആണ് കണ്ടിരുന്നത്, ആ ആളിന്റെ തോളിൽ കയ്യിട്ടുനടക്കാനുള്ള ഭാഗ്യം ഉണ്ടായി, അതുപോലെ അദ്ദേഹത്തിന്റെ കൂടെ കാറിൽ പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്, അങ്ങനെ അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുമ്പോൾ താൻ ഏതോ സ്വപ്നലോകത്തെ പോയതുപോലെയാണ് അനുഭവപ്പെടുന്നത്, മമ്മൂക്കയുടയും, ലാലിന്റയും തോളിൽ കയ്യിട്ടു നടക്കാനുള്ള സ്വാതന്ത്ര്യ൦ ഉണ്ട്, എന്നാലും അവരെ കാണുമ്പൊൾ നല്ല ബഹുമാനം ആണ് തോന്നുന്നത് സിദ്ധിഖ് പറയുന്നു.

നരൻ  എന്ന ചിത്രം ചെയ്യുമ്പോൾ ഞാനും മോഹൻലാലും ഒരേ ഹോട്ടൽ മുറിയിലാണ് താമസിക്കുന്നത്, ചില രാത്രികളിൽ ലാൽ എന്നോട് പറയും റൂമിലേക്ക് ചെല്ലാൻ, ഞാൻ അവിടെ ചെന്നുകഴിയുമ്പോൾ വലിയ തമാശകൾ ആണ്, എല്ലാം കഴിഞ്ഞു തിരികെ ഞാൻ റൂമിലേക്ക് പോകാൻ പാവിക്കുമ്പോൾ ലാൽ പറയും ഇന്ന് എന്റെ മുറിയിൽ കിടക്കാൻ, അത്ര അടുപ്പമാണ് തനിക്ക് ലാലിനോട് മമ്മൂട്ടിയോടും സിദ്ദിഖ് പറയുന്നു.