എ.ആര്‍ റഹ്‌മാന്‍ ‘ആടുജീവിതം’ സിനിമയോട് കാണിക്കുന്ന സ്‌നേഹം അമ്പരപ്പിക്കുന്നതാണെന്ന് പൃഥ്വിരാജ്

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചും ആടുജീവിതം സിനിമയ്ക്ക് വേണ്ടി എര്‍ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചതിനെ കുറിച്ചും പറയുകയാണ് പൃഥ്വിരാജ്. താരം പ്രസ്…

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചും ആടുജീവിതം സിനിമയ്ക്ക് വേണ്ടി എര്‍ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചതിനെ കുറിച്ചും പറയുകയാണ് പൃഥ്വിരാജ്. താരം പ്രസ് മീറ്റില്‍ വെച്ച് സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.. പ്രേക്ഷകരെ പോലെ താനും ഈ സിനിമയില്‍ ഒരുപാട് പ്രതീക്ഷ വെയ്ക്കുന്നുണ്ട് എന്നാണ് താരം പറഞ്ഞത്. ഈ സിനിമയുടെ പ്രധാന ചലഞ്ച് മരുഭൂമിയിലേയും വിദേശ രാജ്യങ്ങളിലേയും ഷൂട്ടുകളായിരുന്നു.

എന്നാല്‍ എത്ര തടസ്സങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും ഈ സിനിമയില്‍ യാതൊരു കോംപ്രമൈസും ചെയ്തിട്ടില്ല എന്നും അത് സംവിധായകന്‍ ബ്ലെസ്സിയുടെ കഴിവാണെന്നും പൃഥ്വി പറയുന്നു.. അതേസമയം, എര്‍. ആര്‍ റഹ്‌മാന്‍ സിനിമയുടെ ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിച്ചതിനെ കുറിച്ചും ഈ സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം ചെയ്തതിനെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്… എര്‍ ആര്‍ റഹ്‌മാന്‍ സാര്‍ ഈ സിനിമയോട് കാണിക്കുന്ന സ്‌നേഹം സര്‍പ്രൈസ് ആയിരുന്നു.

സിനിമയില്‍ ഒരു പാട്ട് ചെയ്യാന്‍ ആണ് സാറിനെ വിളിച്ചത് എന്നും എന്നാല്‍ പിന്നീട് അദ്ദേഹമായിട്ടാണ് ഇങ്ങോട്ട് മൂന്ന് പാട്ടുകള്‍ തന്നത് എന്നും പൃഥ്വിരാജ് പറയുന്നു. മാത്രമല്ല ചില രംഗങ്ങളില്‍ റീ റെക്കോര്‍ഡിംഗിന് പകരം ചെറിയ പാട്ട് ഉള്‍പ്പെടുത്താം എന്നെല്ലാമുള്ള കാര്യങ്ങളും അദ്ദേഹം പറഞ്ഞു തന്നു എന്നും പൃഥ്വിരാജ് പറയുന്നു. ജോര്‍ദാനിലേക്ക് വരുന്നോ എന്ന് വെറുതെ ചോദിച്ചതായിരുന്നു ഉടനെ തിരിച്ചു വിളിച്ച് കാന്‍ ഫിലീം ഫെസ്റ്റിവല്‍ കഴിഞ്ഞ് വരാം എന്ന്

റഹ്‌മാന്‍ സാര്‍ അറിയിക്കുകയും ആയിരുന്നു എന്ന് നടന്‍ പറയുന്നു.. അതേസമയം, എര്‍.ആര്‍ റഹ്‌മാനെ വെച്ച് ഒരു മ്യൂസിക് വീഡിയോ സിനിമയുടെ ഭാഗമായി ഷൂട്ട് ചെയ്തിട്ടുണ്ട് എന്നും.. സിനിമയുടെ റിലീസിന് തൊട്ടു മുന്‍പായി അത് പുറത്ത് വിടും എന്നും പൃഥ്വിരാജ് അറിയിച്ചു.