വരാനിരിക്കുന്ന മോഹനലാലിന്റെ വില്ലൻ കഥാപത്രത്തെക്കുറിച്ച് പൃഥ്വിരാജ് !!

മോഹനലാലിന്റെ വില്ലൻ കഥാപത്രത്തെക്കുറിച്ച് പറയുകയാണ് നടൻ പൃഥിവിരാജ്, കടുവ എന്ന സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് നടന്ന പബ്ലിക് അഭിമുഖത്തിനിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തലുകൾ, മോഹൻലാലിനെ ഒരു പ്രതിനായകൻ കഥാപാത്രമായി ഒരു വില്ലൻ കഥാപാത്രമായി കാണാൻ കഴിയുമോ…

മോഹനലാലിന്റെ വില്ലൻ കഥാപത്രത്തെക്കുറിച്ച് പറയുകയാണ് നടൻ പൃഥിവിരാജ്, കടുവ എന്ന സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് നടന്ന പബ്ലിക് അഭിമുഖത്തിനിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തലുകൾ, മോഹൻലാലിനെ ഒരു പ്രതിനായകൻ കഥാപാത്രമായി ഒരു വില്ലൻ കഥാപാത്രമായി കാണാൻ കഴിയുമോ എന്ന പ്രക്ഷകയുടെ ചോദ്യത്തിലാണ് താരം മറുപടി നൽകിയത്, ഞാനും ലാലേട്ടനും ഒരുമിച്ച് താമസിക്കുന്നത് ഒരേ ബിൽഡിങ്ങിലാണ്, അതിനാൽ തന്നെ എനിക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണ് അതിനാൽ തന്നെ എനിക്ക് ഉറപ്പോടെ പറയാൻ പറ്റും ലാലേട്ടനോട് ഒരു വില്ലൻ കഥാപാത്രം പറഞ്ഞാൽ പിന്നെ എന്താ മോനെ എന്നെ പറയു.

ഞാൻ വെറുതെ ഭംഗി വാക്ക് പറയുകയല്ല, അത്രക്ക് നല്ല കഥയുള്ള നെഗറ്റീവ് കഥാപാത്രം ആണെങ്കിൽ അദ്ദേഹം അത് ഉറപ്പായും ചെയ്യും. നായകനിൽ നിന്നും വില്ലനായി മോഹൻലാൽ എന്ന നടനെ പ്രതിഷ്ഠിക്കുമ്പോൾ നായകന്റെ കാര്യം കുറച്ച് കുഴപ്പത്തിലാകുമെന്ന് നടൻ തമാശ രൂപേണ പറയുകയുണ്ടായി.