പേരില്‍ മാറ്റം വരുത്തി നടന്‍ സുരേഷ് ഗോപി..! പുതിയ മാറ്റം ഇങ്ങനെയാണ്..!

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വളരെ സജീവമായ നടനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരുമാറ്റം ആണ് ആരാധകരുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. പേരിന്റെ സ്‌പെല്ലിംഗില്‍ ആണ് നടന്‍ മാറ്റം വരുത്തിയിരിക്കുന്നത്. സുരേഷ്…

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വളരെ സജീവമായ നടനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരുമാറ്റം ആണ് ആരാധകരുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. പേരിന്റെ സ്‌പെല്ലിംഗില്‍ ആണ് നടന്‍ മാറ്റം വരുത്തിയിരിക്കുന്നത്. സുരേഷ് ഗോപി എന്ന താരത്തിന്റെ പേരില്‍ ഒരു എസ് കൂടി അധികം ചേര്‍ത്താണ് പുതിയ മാറ്റം. ‘suresh gopi ‘ എന്ന സ്‌പെല്ലിങ്ങിന് പകരം suressh gopi എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റ്ഗ്രാം എന്നിവടങ്ങളില്‍ എല്ലാം അദ്ദേഹം പേര് മാറ്റി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കില്‍ ഒരുപാട് പേര്‍ ഫോളോവേഴ്‌സ് ആയുള്ള സുരേഷ് ഗോപി പക്ഷേ തിരിച്ച് ഫോളോ ചെയ്യുന്നത് മകന്‍ ഗോകുല്‍ സുരേഷിനേയും.. ടീം സുരേഷ് ഗോപി എന്ന ഗ്രൂപ്പിനേയും മാത്രമാണ്. ജോഷിയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് അദ്ദേഹം ബാക്ക് ഗ്രൗണ്ട് ഫോട്ടോയായി കൊടുത്തിരിക്കുന്നത്. അതേസമയം, പ്രജ്ഞാനന്ദന്റെ ഫോട്ടോയാണ് സുരേഷ് ഗോപിയുടെ പ്രൊഫൈല്‍ പിക്ചര്‍.

അതേസമയം, താരത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വിശേഷം തന്റെ ഏറ്റവും അടുത്ത സിനിമയുമായി ബന്ധപ്പെട്ട് തന്നെയാണ്. മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. സിനിമയിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. ജിബു ജേക്കബ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമായി ഒരുങ്ങുന്ന

മേ ഹൂം മൂസ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറം തന്നെ എത്തിയിരുന്നു.