ഈ മാസം അവസാനത്തോടെ ലോകമെമ്പാടും; ‘കടുവ’യുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ട് കെട്ടില്‍ എത്തുന്ന കടുവയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നടി സംയുക്ത മേനോനും വൃദ്ധി വിശാല്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളും ഉള്ള ഒരു പോസ്റ്റര്‍. ജൂണ്‍ 30ന് ലോകമെമ്പാടും…

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ട് കെട്ടില്‍ എത്തുന്ന കടുവയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നടി സംയുക്ത മേനോനും വൃദ്ധി വിശാല്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളും ഉള്ള ഒരു പോസ്റ്റര്‍. ജൂണ്‍ 30ന് ലോകമെമ്പാടും ചിത്രം റിലീസ് ആകും എന്ന ക്യാപ്ഷനോടെ പൃഥ്വിരാജാണ് പോസ്റ്റര്‍ പങ്കുവെച്ചത്. കടുവയുടെ ടീസറുകളും പോസ്റ്ററുകളും ഒക്കെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ചിത്രത്തിലെ ആദ്യത്തെ ലിറിക്കല്‍ വീഡിയോ നാളെ പുറത്തിറങ്ങും. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിനു എബ്രഹാമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.