ശേഷം സ്‌ക്രീനില്‍ കാണാം!! ആരാധകരെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജിന്റെ പോസ്റ്റ്!

എമ്പുരാന്‍ എന്ന സിനിമയുടെ പേര് പോലും സിനിമാ ലോകത്ത് സൃഷ്ടിക്കുന്ന തരംഗം ചെറുതല്ല. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്, വീണ്ടും ആ വിജയകൂട്ടുകെട്ട് ഒന്നിച്ച് എത്തുന്നതിന് വേണ്ടിയാണ്. വന്‍ സാമ്പത്തിക വിജയം ആയി…

എമ്പുരാന്‍ എന്ന സിനിമയുടെ പേര് പോലും സിനിമാ ലോകത്ത് സൃഷ്ടിക്കുന്ന തരംഗം ചെറുതല്ല. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്, വീണ്ടും ആ വിജയകൂട്ടുകെട്ട് ഒന്നിച്ച് എത്തുന്നതിന് വേണ്ടിയാണ്. വന്‍ സാമ്പത്തിക വിജയം ആയി മാറിയ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നും സിനിമാ പ്രേമികള്‍ക്കിടയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി വെക്കുന്ന വിഷയം തന്നെ.

സിനിമയെ കുറിച്ചുള്ള ഓരോ പുതിയ അപ്‌ഡേറ്റും ആരാധകരില്‍ തീര്‍ക്കുന്ന ആവേശം ചെറുതല്ല.. ഇപ്പോഴിതാ പൃഥ്വിരാജ് സിനിമയുടേതായി പുറത്ത് വിട്ട പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തിരക്കഥയുടെ ലാസ്റ്റ് ഭാഗത്തിന്റെ ഫോട്ടോ പങ്കുവെച്ചാണ് പൃഥ്വിരാജ് ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ എത്തിച്ചിരിക്കുന്നത്. ഷോട്ട് അവസാനിക്കുന്നു..

Black out (സ്‌ക്രീനില്‍) Title – L L2E E.M.P.U.R.A.A.N’, എന്ന് കുറിച്ചിരിക്കുന്ന തിരക്കഥ അടങ്ങിയ പേജാണ് താരം പങ്കുവെച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിന് പുറമെ ഇതര ഭാഷകളിലേക്കും റിലീസ് ലക്ഷ്യം വെക്കുന്ന എമ്പുരാന്‍ ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായാണ് പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് സംവിധായകന്‍ പൃഥ്വിരാജ് അറിയിച്ചിരുന്നത്.

ഓഗസ്റ്റില്‍ എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് മുതല്‍ ആ സിനിമയ്ക്ക് വേണ്ടി സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്. 2023 പകുതിയോടെ ഷൂട്ടിംഗ് ആരംഭിച്ച് 2024 പകുതിയോടെ സിനിമ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.