പൃഥ്വിരാജിന്റെ ‘കടുവ’ തമിഴിൽ റിലീസിനൊരുങ്ങുന്നു!

ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കടുവ’. മലയാളത്തിൽ വൻ വിജയം നേടിയ പൃഥ്വിരാജ് ചിത്രമായ’കടുവ’ തമിഴിലും റിലീസാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായി അഭിനയിച്ച ചിത്രം മാർച്ച് മൂന്നിനാണ്…

ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കടുവ’. മലയാളത്തിൽ വൻ വിജയം നേടിയ പൃഥ്വിരാജ് ചിത്രമായ’കടുവ’ തമിഴിലും റിലീസാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായി അഭിനയിച്ച ചിത്രം മാർച്ച് മൂന്നിനാണ് തമിഴിൽ മൊഴിമാറ്റി പ്രദർശനത്തിന് എത്തുന്നത്.

ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിർവഹിച്ചിരിക്കുന്നത്.സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്.

്‌തൊണ്ണൂറുകളിൽ പാലായിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. സിനിമയിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു കടുവ നിർമ്മിച്ചത്. കടുവ’ ബോക്‌സ് ഓഫീസിൽ 50 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഒടിടിയിലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.