Connect with us

Hi, what are you looking for?

Film News

സെക്യൂരിറ്റി ആരാധകനെ തള്ളിയിട്ടു!! വേദിയില്‍ നിന്നും ഓടിയെത്തി ആരാധകനെ കെട്ടിപ്പിടിച്ച് അക്ഷയ് കുമാര്‍

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. പുതിയ ചിത്രമായ ‘സെല്‍ഫി’യുടെ പ്രമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ താരം. മലയാള സിനിമയായ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫിയാണ് താരത്തിന്റെ പുതിയ ചിത്രം.

ആരാധകരോട് ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് അക്ഷയ്കുമാര്‍. ഇപ്പോഴിതാ ഒരു ആരാധകനോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് സോഷ്യലിടത്തിന്റെ ഹൃദയം നിറയ്ക്കുന്നത്.

മുംബൈയില്‍ വച്ച് പരിപാടിയ്ക്കിടെയാണ് സംഭവം. അക്ഷയ് കുമാര്‍ വേദിയില്‍ നിന്ന് സംസാരിക്കുന്നതിനിടെ ബാരിക്കേഡ് കടന്ന് ഒരു ആരാധകന്‍ അദ്ദേഹത്തിന് സമീപമെത്തി. ഉടന്‍ തന്നെ നടന്റെ സുരക്ഷാ സംഘം ഇയാളെ നിലത്ത് തളളിയിടുകയും മാറിനില്‍ക്കാനും പറഞ്ഞു.

എന്നാല്‍ ഇതുകണ്ട അക്ഷയ് കുമാര്‍ സെക്യൂരിറ്റിയോട് നിര്‍ത്താന്‍ ആവശ്യപ്പെട്ട ശേഷം ഇറങ്ങി വന്ന് ആരാധകനെ കെട്ടിപ്പിടിക്കുകയായിരുന്നു. മാത്രമല്ല, ആരാധകനോട് എന്തൊക്കെയോ ചെവിയില്‍ പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് അവിടെ കൂടിയിരുന്ന ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ചാണ് താരം അവിടെ നിന്നും പോയത്.

പൃഥ്വിരാജ് ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി.പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ഈ മാസം 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

You May Also Like