വില്‍ സ്മിത്തിന് വിലക്ക്..!! ഇത്രയും വര്‍ഷമോ? കടുത്തുപോയെന്ന് ആരാധകര്‍..!!

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്കായിരുന്നു ഓസകാര്‍ അവാര്‍ഡ്ദാന ചടങ്ങിന്റെ വേദി സാക്ഷിയായത്. ഇപ്പോഴിതാ അതിന്റെ വിധിയും എത്തിയിരിക്കുന്നു. ഓസ്‌കാര്‍ വേദിയില്‍ വെച്ച് നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവമാണ്…

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്കായിരുന്നു ഓസകാര്‍ അവാര്‍ഡ്ദാന ചടങ്ങിന്റെ വേദി സാക്ഷിയായത്. ഇപ്പോഴിതാ അതിന്റെ വിധിയും എത്തിയിരിക്കുന്നു. ഓസ്‌കാര്‍ വേദിയില്‍ വെച്ച് നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവമാണ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചത്. വില്‍സ്മിത്തിന്റെ ഭാര്യയുടെ രോഗാവസ്ഥയെ കുറിച്ച കളിയാക്കി സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് വില്‍ സ്മിത്ത് വേദിയില്‍ വെച്ച് പ്രകോപിതനായി അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. പിന്നീട് ചെയ്തത് തെറ്റായിപ്പോയി

Will Smith slapping Chris Rock at Oscars

എന്ന് മനസ്സിലാക്കിയ അദ്ദേഹം, ആ വേദിയില്‍ വെച്ച് തന്നെ മാപ്പപേക്ഷയും നടത്തിയിരുന്നു. ഇപ്പോഴിതാ ഈ വിവാദ സംഭവത്തില്‍ നടന് എതിരെയുള്ള ശിക്ഷാ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ വില്‍ സ്മിത്തിന് ഓസ്‌കാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് അധിതര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടും മുന്‍പാണ് സ്മിത്തിന് എതിരെ നടപടി വന്നിരിക്കുന്നത്.,അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ

ബോര്‍ഡ് ഓഫ് ഗവണേഴ്‌സ് യോഗമാണ് വില്‍ സ്മിത്തിന് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, അവതാരകന്റെ മുഖത്തടിച്ച സംഭവത്തിന് ശേഷം വില്‍ സ്മിത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ അക്കാദമിയില്‍ നിന്ന് രാജിവെച്ചിരുന്നു. അന്ന് അക്കാദമി നല്‍കുന്ന ശിക്ഷ എന്ത് തന്നെ ആയാലും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോള്‍ അക്കാദമിയുടെ തീരുമാനം പുറത്ത് വന്ന

സമയത്ത്, അക്കാദമിയുടെ ഈ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. സംഭവ ശേഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്ത് എത്തിയിരുന്നു. പത്ത് വര്‍ഷത്തെ വിലക്ക് കുറച്ച് കടുത്തുപോയില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.