ഉറപ്പിച്ചു..!! അത് നയന്‍താര തന്നെ..!!

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആരാധകര്‍ വളരെ ആഗ്രഹിച്ചിരുന്ന ഒരു ജോഡി ബിഗ് സ്‌ക്രീനിലേക്ക് എത്താന്‍ പോവുകയാണ്. തമിഴ് സിനിമാ ലോകത്തിന്റെ ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയുടെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്.…

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആരാധകര്‍ വളരെ ആഗ്രഹിച്ചിരുന്ന ഒരു ജോഡി ബിഗ് സ്‌ക്രീനിലേക്ക് എത്താന്‍ പോവുകയാണ്. തമിഴ് സിനിമാ ലോകത്തിന്റെ ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയുടെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്. ആരാധക ലക്ഷങ്ങള്‍ ഉള്ള ബോളിവുഡിന്റെ കിംഗ് ഖാനും തെന്നിന്ത്യന്‍ താരറാണി നയന്‍സും ഒന്നിച്ചെത്തുന്ന സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ അറ്റ്‌ലി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ ഷാരൂഖ് ഖാനും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ഈ സിനിമയ്ക്കായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ നായിക ആരാണെന്ന കാര്യത്തില്‍ പല അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു. ആദ്യം നയന്‍താരയുടെ പേര് ഉയര്‍ന്ന് കേട്ടു എങ്കിലും ഡേറ്റ് ക്ലാഷ് കാരണം കമ്മിറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് താരം

അറിയിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് സാമന്തയുടെ പേരാണ് ഉയര്‍ന്ന് കേട്ടത്. ഇപ്പോഴിതാ നയന്‍താര തന്നെ ആയിരിക്കും ഷാരൂഖാന്റെ നായികയായി എത്തുക എന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷൂട്ടിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നയന്‍താര മുംബൈയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ചിത്രത്തില്‍ നയന്‍താര അന്വേഷണ

ഉദ്യോഗസ്ഥയായാണ് എത്തുന്നത് എന്നും സൂചനയുണ്ട്. അതേസമയം, ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെന്നിന്ത്യയുടെ മറ്റൊരു പ്രിയ നടിയായ പിയാമണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.