ഏറെ സന്തോഷം തരുന്ന കാഴ്ച ഇതാണ്..! ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക ചോപ്ര!!

ഫാദേഴ്‌സ് ഡേ ദിനത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പ്രിയ ജീവിത പങ്കാളിക്ക് പിതൃദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. നിക്ക് ജോനാസ് മകളേയും…

ഫാദേഴ്‌സ് ഡേ ദിനത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പ്രിയ ജീവിത പങ്കാളിക്ക് പിതൃദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. നിക്ക് ജോനാസ് മകളേയും പിടി്ച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് താരം ആശംസ കുറിപ്പ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചത്.

നമ്മുടെ കുഞ്ഞിന്റെ കൂടെ നിങ്ങളെ കാണുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാഴ്ച്ചയെന്നാണ് ചിത്രം പങ്കുവെച്ച് പ്രിയങ്ക കുറിച്ചത്. വീട്ടിലേക്ക് തിരിച്ചു വരാന്‍ പറ്റിയ എന്തൊരു സുന്ദരമായ ദിനമാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നും താരം കുറിച്ചിരിക്കുന്നു. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

 

വാടക ഗര്‍ഭത്തിലൂടെയായിരുന്നു പ്രിയങ്ക – നിക്ക് ജോനാസ് ദമ്പതികള്‍ ഒരു പെണ്‍കുഞ്ഞിനെ സ്വന്തമാക്കിയത്. കുറേ ദിനങ്ങള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് നാളുകള്‍ക്ക് ശേഷമാണ് പ്രിയങ്ക-നിക്ക് ദമ്പതികളുടെ കൈകളില്‍ എത്തിച്ചേര്‍ന്നത്. മാള്‍ട്ടി മേരി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് വന്നതിന് ശേഷമുള്ള ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ് കുടുംബം.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

കുഞ്ഞിനെ നടത്തിക്കാന്‍ ശ്രമിക്കുന്ന നിക്കിനെ ആണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുക. മകളും അച്ഛനും മാച്ചിംഗ് ആയിട്ടുള്ള ഷൂ ധരിച്ചിട്ടുണ്ട്, ഈ ക്യൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കുന്നത്. അതേസമയം, ഇത്തവണയും താരം മകളുടെ മുഖം കാണിക്കാന്‍ തയ്യാറായിട്ടില്ല.