‘ഇറ്റ്‌സ് മി’! അമ്മയായ ശേഷം ആദദ്യ ചിത്രം പങ്കുവച്ച് ആലിയ

ബോളിവുഡിലെ ക്യൂട്ട് താരമാണ് ആലിയ ഭട്ട്. അടുത്തിടെയാണ് താരത്തിന്റെ ജീവിതത്തിലേക്ക് കുഞ്ഞുരാജകുമാരി എത്തിയത്. അമ്മയായ ശേഷം താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മമ്മ എന്ന് എഴുതിയ ഒരു ചുവന്ന കോഫി മഗ്…

ബോളിവുഡിലെ ക്യൂട്ട് താരമാണ് ആലിയ ഭട്ട്. അടുത്തിടെയാണ് താരത്തിന്റെ ജീവിതത്തിലേക്ക് കുഞ്ഞുരാജകുമാരി എത്തിയത്. അമ്മയായ ശേഷം താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മമ്മ എന്ന് എഴുതിയ ഒരു ചുവന്ന കോഫി മഗ് പിടിച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് പുതിയ പോസ്റ്റ്. ചിത്രത്തില്‍ താരത്തിന്റെ മുഖം വ്യക്തമല്ല. എന്നാല്‍ ”ഇറ്റ്‌സ് മി” എന്ന കുറിപ്പോടുകൂടിയാണ്
ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കിട്ടിരിക്കുന്നത്.

അല്‍മാ കപൂര്‍ എന്നാണ് ആലിയയുടെയും രണ്‍ബീറിന്റെയും കുഞ്ഞ് രാജകുമാരിയുടെ പേര്. ഈ നവംബര്‍ 6 നാണ് അല്‍മയുടെ ജനനം. സ്വന്തം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് തന്റെ കുഞ്ഞ് വന്നത് എന്നും കുഞ്ഞി അല്‍മ തന്റെ ഭാഗ്യം ആണെനും ആലിയ പറഞ്ഞിരുന്നു.

ഏപ്രില്‍ 14നായിരുന്നു ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തിരുന്നത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താരവിവാഹം.

ഇനിയും താന്‍ തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് ആലിയ ആരാധകരോട് പറഞ്ഞിരുന്നു. അമ്മ ആയത് കൊണ്ട് തന്റെ പാഷന്‍ ആയ അഭിനയം നിര്‍ത്തില്ലെന്നും കുഞ്ഞിനേം കൊണ്ട് ഉയരങ്ങളിലേക്ക് പറക്കുമെന്നും താരം പറയുന്നു.
രണ്‍ബീര്‍ കപൂറും ആലിയയും അഭിനയിച്ച അവസാന സിനിമ ‘ബ്രഹ്‌മസ്ത്ര പാര്‍ട്ട് വണ് ശിവ’ആണ്.