നിങ്ങൾ  വീഡിയോയിൽ ശ്രെദ്ധ കൊടുക്കാതെ കുഞ്ഞിന്റെ ആരോഗ്യ കാര്യങ്ങൾ നോക്കൂ! കമെന്റിനെ മറുപടിയുമായി വിജയ് മാധവ് 

സോഷ്യൽ മീഡിയിൽ നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് വിജയ് മാധവും, ദേവിക നമ്പ്യാരും, എന്നാൽ ഇവരേക്കാൾ കൂടുതൽ ആരാധകർ ഉള്ളത് മകൻ ആത്മജ മഹാദേവിനെ ആണ്, എന്നാൽ ഇപ്പോൾ കുഞ്ഞിന്റെ ആരോഗ്യ പ്രശ്ന൦ സംബന്ധിച്ചുള്ള…

സോഷ്യൽ മീഡിയിൽ നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് വിജയ് മാധവും, ദേവിക നമ്പ്യാരും, എന്നാൽ ഇവരേക്കാൾ കൂടുതൽ ആരാധകർ ഉള്ളത് മകൻ ആത്മജ മഹാദേവിനെ ആണ്, എന്നാൽ ഇപ്പോൾ കുഞ്ഞിന്റെ ആരോഗ്യ പ്രശ്ന൦ സംബന്ധിച്ചുള്ള ആരാധകരുടെ  കമെന്റിനാണ് വിജയ് മാധവ് മറുപടി നൽകിയിരിക്കുന്നത്, കുഞ്ഞിനെ കാണിച്ചുകൊണ്ടുള്ള വീഡിയോ വിജയ്യും, ദേവികയും തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു,

കുഞ്ഞിനെ വേണ്ടത്ര ആരോഗ്യമില്ല അത് കാണുമ്പൊൾ തന്നെ അറിയാം, കുഞ്ഞു ശരിക്കും മെലിഞ്ഞിരിക്കുകയാണ്, കുഞ്ഞിനെ ആവശ്യമായ ഭക്ഷണം നൽകൂ, എന്നാണ് ഒരു ആരാധകൻ പറയുന്നത്, മറ്റൊരു ആരാധകൻ പറയുന്നത് നിങ്ങൾ ഈ യൂട്യൂബിലെ വീഡിയോ യിൽ ശ്രെദ്ധ കൊടുക്കാതെ കുഞ്ഞിന്റെ  ആരോഗ്യ കാര്യങ്ങൾ നോക്കൂ. കുഞ്ഞിനെ വെച്ച് നിങ്ങൾ നിങ്ങളുടെ ചാനലിലൂടെ പണം ഉണ്ടാക്കുകയാണോ എന്ന് പോലുമുള്ള വാക്കുകൾ വരുന്നുണ്ട് എന്നാൽ അതിനെ മറുപടി പറഞ്ഞുകൊണ്ടൊരു വീഡിയോമായി എത്തുകയാണ് വിജയ് മാധവ്

ആത്മജയെ സ്നേഹിക്കുന്നവർ ദയവായി ഈ വീഡിയോ മൊത്തമായി കാണണം എന്ന് പറഞ്ഞുകൊണ്ടാണ് യൂട്യൂബിൽ വിജയ് വീഡിയോ പങ്കുവെച്ചത്, കുഞ്ഞിനെ ഭക്ഷണം കൊടുക്കാതെ ഞാനോ ഭാര്യയോ ഇട്ടേക്കുന്നില്ല, ഞാൻ ആത്മജയുടെ അച്ഛൻ ആണ്. ആ സ്ഥാനത്തു നിന്നുകൊണ്ട് പറയുകയാണ് കുഞ്ഞിനെ ആരോഗ്യ പ്രശനങ്ങളിൽ യാതൊരു കുഴപ്പവുമില്ല, അവൻ ശരിക്കും ആരോഗ്യവാൻ ആണ്. അതുകൊണ്ടു ഈ വരുന്ന നെഗറ്റീവ് കമെന്റുകൾ ഞങ്ങളെ ബാധിക്കില്ല, പിന്നെ നിങ്ങൾ ആത്മജയെ ശ്രെദ്ധിക്കുന്നതിൽ വളരെ സന്തോഷമുണ്ട് വിജയ് മാധവ് പറയുന്നു.