പ്രേക്ഷകരുടെ കൃഷ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്നു, വിവാഹ തീയതി പുറത്ത് വിട്ട് താരങ്ങൾ

ഏറെ ആരാധകർ ഉള്ള പരമ്പരയാണ് രാധാകൃഷ്ണ, മലയാളത്തിൽ കണ്ണന്റെ രാധ എന്ന പേരിലാണ് പരമ്പര അവതരിപ്പിക്കുന്നത്, ഏഷ്യാനെറ്റിൽ അവതരിപ്പിക്കുന്ന ഈ പരമ്പരക്ക് ആരാധകർ ഏറെയാണ്, ചുരുക്കം ദിവസങ്ങൾ കൊണ്ടാണ് പരമ്പര ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്.…

ഏറെ ആരാധകർ ഉള്ള പരമ്പരയാണ് രാധാകൃഷ്ണ, മലയാളത്തിൽ കണ്ണന്റെ രാധ എന്ന പേരിലാണ് പരമ്പര അവതരിപ്പിക്കുന്നത്, ഏഷ്യാനെറ്റിൽ അവതരിപ്പിക്കുന്ന ഈ പരമ്പരക്ക് ആരാധകർ ഏറെയാണ്, ചുരുക്കം ദിവസങ്ങൾ കൊണ്ടാണ് പരമ്പര ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്. കൃഷ്ണന്റെയും രാധയുടെയും പ്രണയകഥയാണ് പരമ്പര പറയുന്നത്. അതുകൊണ്ട് തന്നെ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഈ പരമ്പരക്ക് ഉള്ളത്. പരമ്പരയിൽ കൃഷ്ണനായി എത്തുന്നത് സുമേദ് മുദ്‌ഗൽക്കർ എന്ന വ്യക്തിയാണ്, ഒരു ഡാൻസ് ഷോയിൽ കൂടിയാണ് താരം പരമ്പരയിൽ എത്തിയത്.

ഇപ്പോൾ ഇന്ത്യയിൽ മുഴുവനായി ആരാധകർ ഉള്ള ഒരു താരമാണ് സുമേദ്, ജമ്മു കശ്മീർ സ്വദേശിയായ മല്ലിക സിങ് ആണ് പരമ്പരയിൽ രാധയായി അഭിനയിക്കുന്നത്. യാദിർശ്ചികമായിട്ടാണ് മല്ലിക പരമ്പരയിൽ എത്തിച്ചേർന്നത്. മുംബയിൽ ഉള്ള തന്റെ മാതാപിക്കളുടെ വീട് സന്ദർശിക്കാൻ എത്തിയ താരം ഒഡിഷനിൽ പങ്കെടുക്കുകയൂം, അതിൽ സെലക്ട് ആകുകയും ചെയ്യുക ആയിരുന്നു.

ഇരുവരുടെയും ജോഡി പൊരുത്തം എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു, എന്നാൽ ഇവർ ഇത് നിഷേധിക്കുക ആയിരുന്നു, എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വരുന്ന ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്തയാണ്, രണ്ടുപേരുടെയും വീട്ടുകാർ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്, ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.