സിനിമയിലും സീരിയലിലും ഒരുകാലത്ത് തിളങ്ങി നിന്ന രശ്മിയുടെ ഇപ്പോഴത്തെ അവസ്ഥ

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി…

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, നിരവധി ആരാധകരെയാണ് താരം നിമിഷ നേരം കൊണ്ട് സ്വന്തമാക്കിയിരുന്നത്. സംവിധായകന്‍ എ.എം.നസീറുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നിൽക്കുകയായിരുന്നു താരം. പിന്നീട് രണ്ടുപേരും വിവാഹ ബന്ധം വേർപ്പെടുത്തിയതാതായി വാർത്തകൾ വന്നിരുന്നു.

ഇപ്പോൾ തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് രശ്മിയുടെ ഭർത്താവ് എം.എം നസീർ പറഞ്ഞ കാര്യങ്ങൾ ആണ്  വീണ്ടും ശ്രദ്ധ നേടുന്നത്. ആദ്യ വിവാഹം വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, ഒരിക്കലും അത് തെറ്റാണെന്ന് ഞാൻ പറയില്ല എന്ന് നസീർ പറയുന്നു. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മന:പൂര്‍വം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവര്‍ക്കും നന്മ വരാനാണ് ആഗ്രഹിച്ചത് എന്നായിരുന്നു നസീര്‍ നല്‍കിയ മറുപടി. വിവാഹമോചന ശേഷം തന്റെ എം ബി എ പഠനം പൂര്‍ത്തിയാക്കിയപ്പോഴും രശ്മി അഭിനയം തുടര്‍ന്നിരുന്നു. അതിനിടയില്‍ വീട്ടുകാര്‍ വീണ്ടും വിവാഹം ആലോചിച്ചു. ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ പ്രവാസി മലയാളി ഗോപിനാഥന്‍ ആണ് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് രശ്മിയെ വീണ്ടും വിവാഹം കഴിക്കുന്നത്.

വിവാഹശേഷം ഇരുവരും ഗൾഫിലേക്ക് പോയിരുന്നു, പിന്നീട് താരം അഭിനയത്തിലേക്ക് എത്തിയിരുന്നില്ല, രശ്മി വിവാഹം കാഴ്ച്ചതിനു പിന്നാലെ നസീറും രണ്ടാമത് വിവാഹിതനായി, രശ്മി വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിയ്ക്കുകയാണ്, അനുരാഗം എന്ന പരമ്പരയിൽ കൂടിയാണ് താരം വീണ്ടും തിരികെ എത്തിയത്, ഈ വിവരം രശ്മി തന്നെയാണ് ആരാധകരോട് പറഞ്ഞത്, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് രശ്മി ഈ കാര്യം അറിയിച്ചത്. ഇടവേളയ്ക്ക് ശേഷം ശക്തമായ വേഷത്തിലൂടെ തിരികെ അഭിനയത്തില്‍ എത്തിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ്. ഭര്‍ത്താവിനൊപ്പം ദുബായില്‍ ജീവിതം അടിച്ചു പൊളിക്കുന്ന താരം ഇപ്പോള്‍ ഒരു വ്ളോഗര്‍ കൂടിയാണ്. തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവും ഒന്നിച്ചുള്ള ചിത്രം രശ്മി പോസ്റ്റ് ചെയ്തിരുന്നു.