നാസയ്ക്ക് ചിത്രം അയച്ച് കൊണ്ട് മലയാളത്തിന്റെ ‘പെൻ​ഗ്വിൻ’, കാരണം കൂടെയുള്ളത്…; ചിത്രം ഏറ്റെടുത്ത് ആരാധകർ

വർഷങ്ങൾ കഴിഞ്ഞിട്ടും ക്ലാസ്മേറ്റ്സ് സിനിമ ഇന്നും മറക്കാൻ മലയാളികൾക്ക് സാധിച്ചിട്ടില്ല. പ്രണയവും സൗഹൃദവും രാഷ്ട്രീയവും എല്ലാ നിറഞ്ഞ ക്യാമ്പസ് ചിത്രം വൻ വിജയമായിരുന്നു. ക്ലാസ്മേറ്റ്സിൽ ‘പെൻ​ഗ്വിൻ’ എന്ന് വിളിപ്പേരുള്ള റസിയ ഇന്നും ഒരു നൊമ്പരമായി…

വർഷങ്ങൾ കഴിഞ്ഞിട്ടും ക്ലാസ്മേറ്റ്സ് സിനിമ ഇന്നും മറക്കാൻ മലയാളികൾക്ക് സാധിച്ചിട്ടില്ല. പ്രണയവും സൗഹൃദവും രാഷ്ട്രീയവും എല്ലാ നിറഞ്ഞ ക്യാമ്പസ് ചിത്രം വൻ വിജയമായിരുന്നു. ക്ലാസ്മേറ്റ്സിൽ ‘പെൻ​ഗ്വിൻ’ എന്ന് വിളിപ്പേരുള്ള റസിയ ഇന്നും ഒരു നൊമ്പരമായി പ്രേക്ഷക മനസിലുണ്ട്, റസിയയായി എത്തിയ രാധികയും ‘ഖൽബിലെ വെണ്ണിലാവ്’ പോലെ ഉള്ളിൽ തിളങ്ങി നിൽക്കുന്നു. ഇപ്പോൾ റസിയ പങ്കുവെച്ച ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. മെ​ഗാ സ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് റസിയ നൽകിയ ക്യാപ്ഷനാണ് ആരാധകരെ ആകർഷിച്ചത്. തന്റെ ഈ ചിത്രം നാസയ്ക്ക് അയച്ച് കൊടുക്കുന്നു. കാരണം താൻ ഒരു നക്ഷത്രത്തിന് ഒപ്പമാണ് എന്നാണ് റസിയ കുറിച്ചത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യർ ചിത്രം ആയിഷയിലാണ് രാധിക അവസാനമായി അഭിനയിച്ചത്. അതിൽ നിഷ എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്. ക്ലാസ്മേറ്റ്സ് കൂടാതെ മിന്നാമിന്നിക്കൂട്ടം, ഇൻ ​ഗോസ്റ്റ് ഹൗസ് ഇൻ, കോബ്ര, മായാമോഹിനി തുടങ്ങി നിരവധി ചിത്രങ്ങളിൽ രാധിക വേഷമിട്ടിരുന്നു.