Connect with us

Hi, what are you looking for?

Film News

വിവാദങ്ങൾ വേണ്ട! ഇതാണ് ‘ജയ്‌ഗണേഷ്‌’ , ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ 

ഉണ്ണി മുകന്ദൻ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ജയ് ഗണേഷ് ‘ ചിത്രം മിത്താണോ,മതമാണോ എന്നുള്ള വിവാദംഒന്നുംതന്നെ ഇനിയും വേണ്ട ആ തരത്തിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്, ഉണ്ണി മുകന്ദൻ വീൽചെയറിൽ ഇരിക്കുന്നചിത്രമാണ് ഫസ്റ്റ് ലൂക്ക്‌പോസ്റ്ററിൽ കാണാൻ കഴിയുന്നത്, മഹിമ നമ്പ്യാർ നായിക ആകുന്ന ഈ ചിത്രത്തിൽ ജോമോളും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്,

ഒരിടവേളക്ക് ശേഷം ജോമോൾ അഭിനയിക്കുന്ന മലയാള ചിത്രമാണ് ജയ് ഗണേഷ്, ഈ ഒരു ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ ഏറേ വെല്ലുവിളകൾ നിറഞ്ഞ ഒന്ന് തന്നെയാണെന്ന് പറയപ്പെടുന്നു, രഞ്ജിത് ശങ്കർ രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം നല്ലൊരു ഫാമിലി എന്റർടൈൻമെന്റ് ചിത്രം തന്നെയാണ്.

ഈ ചിത്രം കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ കണ്ടു സംതൃപ്തി അടയാവുന്ന ഒരു കഥ തന്നെയാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നുണ്ട്, ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ, ജോമോൾ, രവീന്ദ്ര വിജയ്, അശോകൻ, നന്ദു, ഹരീഷ് പേരടി  തുടങ്ങിയ താരങ്ങളും ഇതിൽ അഭിനയിക്കുന്നു, രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിച്ചു ചേർന്ന് ചിത്രമാണ് ജയ് ഗണേഷ്

 

You May Also Like