പ്രണയ നിമിഷങ്ങളെ പറ്റി തുറന്നു പറഞ്ഞു  ചക്കപ്പഴം റാഫിയും ഭാര്യയായും

ആരാധകരുടെ പ്രിയ താരമായി മാറിയ റാഫിയെ തേടി ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലേയ്ക്ക് ക്ഷണം എത്തി. അശ്വതി ശ്രീകാന്തും ശ്രുതി രജനികാന്തും ശ്രീകുമാറും ഒക്കെയുള്ള ജനപ്രിയ പാരമ്പരയിലേക്ക് ആണ്  റാഫി എത്തിയത്. വളരെ…

ആരാധകരുടെ പ്രിയ താരമായി മാറിയ റാഫിയെ തേടി ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലേയ്ക്ക് ക്ഷണം എത്തി. അശ്വതി ശ്രീകാന്തും ശ്രുതി രജനികാന്തും ശ്രീകുമാറും ഒക്കെയുള്ള ജനപ്രിയ പാരമ്പരയിലേക്ക് ആണ്  റാഫി എത്തിയത്. വളരെ പ്രശംസ നേടിയ കഥാപാത്രമായിരുന്നു ചക്കപ്പഴത്തിലെ റാഫിയുടേത്.സുമേഷ് എന്ന കഥാപാത്രമായിരുന്നു.

ചക്കപ്പഴം 2020 മുതലാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. എന്നാൽ ഇടയ്ക്ക് വച്ച് ചക്കപ്പഴത്തില്‍ നിന്ന് അശ്വതിയും അങ്ങനെ പലരും പിന്‍മാറിയിരുന്നു. ഇപ്പോള്‍ പഴയ ടീമിലുള്ളവരൊക്കെ ചക്കപ്പഴത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചക്കപ്പഴം റാഫിക്ക് വലിയ വിജയങ്ങളാണ് സമ്മാനിച്ചത്. ഇതിലെ അഭിനയത്തിന് റാഫിയെ തേടി സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം വരെ എത്തിയിട്ടുണ്ട്.

റാഫിയുടെ വിവാഹം ചക്കപ്പഴം ടീമും സോഷ്യല്‍ മീഡിയയും വളരെ ആഘോഷിച്ച ഒന്നായിരുന്നു. ഏറെ നാള്‍ പ്രണയിച്ചാണ് റാഫിയും ഭാര്യയായ മഹീനയും വിവാഹിതരായത്.ഇരുവരുടെയും  വിവാഹം ചക്കപ്പഴം ടീം ഒരു ഉത്സവം തന്നെ ആക്കിയിരുന്നു.എന്നാൽ  പ്രണയത്തെപ്പറ്റി തുറന്നു പറയുകയാണ് റാഫിയുടെ സ്വന്തം മഹി മോളായ ഭാര്യ മഹീന. പ്രണയം മുതല്‍ വിവാഹം വരെയുള്ള ചിത്രങ്ങളും മഹീന പങ്കു വച്ചിട്ടുണ്ട്. വീട്ടില്‍ ഞങ്ങളുടെ പ്രണയം അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വളരെ പേടിച്ചാണ് ഞങ്ങള്‍ കണ്ടിരുന്നത്.മറ്റുള്ളവർ കാണുമോ എന്നുള്ള  ഭയം ഞങ്ങളിൽ  ഉണ്ടായിരുന്നു.പിന്നീട് കണ്ടതെല്ലാം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു. ആദ്യ ചിത്രം ഞാന്‍ ഒരുപാട് പേടിച്ചതും അതിലുപരി വളരെ സന്തോഷിച്ചതുമായിരുന്നു.