Film News

മകൻ ഒർഹാന്റെ പിറന്നാൾ ആഘോഷമാക്കി സൗബിൻ ഷാഹിർ!!

മലയാളികളുടെ പ്രിയ താരമാണ് സൗബിൻ ഷാഹിർ. മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. തന്റെ സിനിമാവിശേഷങ്ങളേക്കാൾ ഉപരി മകൻ ഒർഹാന്റെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളാണ് സൗബിൻ അധികവും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, ഒർഹാന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സൗബിനും കുടുംബവും.

കളർഫുൾ തീമിൽ ആണ് ഇത്തവണ കുഞ്ഞിനായി സൗബിൻ പിറന്നാൾ ഒരുക്കിയത്.പാർക്കിന്റെ തീമിലാണ് കേക്കും സ്റ്റേജുമൊക്കെ അലങ്കരിച്ചിരുന്നത്. വിവിധ നിറങ്ങളുടെ ഒരു മായാലോകം തന്നെയാണ് മകനായി സൗബിൻ ഒരുക്കിയത്. വിവിധ നിറങ്ങൾ നിറച്ച ഉടുപ്പുമിട്ടു കടന്നു വന്ന ഒർഹാനെ കാണാൻ നല്ല ഭംഗിയായിരുന്നുതാരകുടുംബം അണിഞ്ഞ വസ്ത്രങ്ങൾ പോലും ആ ഒരു തീമിനു അനുയോജ്യമായ തരത്തിലുള്ളതായിരുന്നു.

നാലാം ജന്മദിനം ആഘോഷിക്കുന്ന ഒർഹാന്റെ കടന്നു വരവും നൃത്തവുമൊക്കെ ആരെയും ആകർഷിക്കും. കേക്ക് മുറിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വിഡിയോയും ചിത്രങ്ങളും സോശ്യൽ മീഡിയയിൽ വൈറലാണ്. സൗബിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ പ്രശസ്തരടക്കം നിരവധിപേരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൗബിനിപ്പോൾ മലയാള സിനിമയിലെ നടനും സംവിധായകനുമാണ്.

 

View this post on Instagram

 

A post shared by Shabin Shahir (@shabin.shahir)

Trending

To Top