‘തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും’ ശ്രീനിവാസനെ കുറിച്ച് രഘുനാഥ് പലേരി

ആശുപത്രിയില്‍ ചികിത്സയിലാണ് നടന്‍ ശ്രീനിവാസന്‍. ബൈപാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന്റെ തിരിച്ചുവരവിനായി ആശംസിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. ‘എന്റെ തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാല പണിയും.’-…

raghunath paleri facebook post about sreenivasan

ആശുപത്രിയില്‍ ചികിത്സയിലാണ് നടന്‍ ശ്രീനിവാസന്‍. ബൈപാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന്റെ തിരിച്ചുവരവിനായി ആശംസിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. ‘എന്റെ തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാല പണിയും.’- എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രഘുനാഥ് പലേരിയാണ് ശ്രീനിവാസന്‍ അഭിനയിച്ച ‘പൊന്മുട്ടയിടുന്ന താറാവി’ന്റെ തിരക്കഥാകൃത്ത്. ആ ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമാണ് തട്ടാന്‍ ഭാസ്‌കരന്‍. 1988 ലാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പൊന്മുട്ടയിടുന്ന താറാവ്’ റിലീസ് ചെയ്തത്.

ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. വെന്റിലേറ്റര്‍ സംവിധാനം മാറ്റിയെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലാണ് ശ്രീനിവാസന്‍ ചികിത്സയില്‍ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.