തന്നെ പ്രണയിക്കുന്ന സമയത്തു രാഹുൽ ഒരു പൂവാലനായിരുന്നു! ഇപ്പോൾ ജീവിതം കുമാരനാശാന്റെ അവസ്ഥപോലെ ദുരവസ്ഥ, രാഹുൽ ഈശ്വറും, ദീപയും 

കുടുംബപ്രേക്ഷകർക്ക് വളരെ ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് രാഹുൽ ഈശ്വറും, ദീപയും, ഇപ്പോൾ ഇരുവരും തങ്ങളുടെ  പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ്, താൻ പ്രണയ കഥ വെളിപ്പെടുത്തിയാൽ ഇപ്പോൾ ഉള്ള രാഹുലിന്റെ ഫുൾ…

കുടുംബപ്രേക്ഷകർക്ക് വളരെ ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് രാഹുൽ ഈശ്വറും, ദീപയും, ഇപ്പോൾ ഇരുവരും തങ്ങളുടെ  പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ്, താൻ പ്രണയ കഥ വെളിപ്പെടുത്തിയാൽ ഇപ്പോൾ ഉള്ള രാഹുലിന്റെ ഫുൾ ഇമേജ് പോകുമെന്നാണ് ദീപ വെളിപ്പെടുത്തുന്നത്. ശരിക്കും എന്നെ പ്രണയിക്കുന്ന സമയത്തു രാഹുൽ നല്ലൊരു പൂവാലൻ ആയിരുന്നു. അന്ന് രാഹുൽ ഈശ്വർ അല്ലായിരുന്നു രാഹുൽ കെ ഇ ആയിരുന്നു ദീപ പറയുന്നു.

അന്നൊക്കെ രാഹുൽ പിന്നിലേക്ക് മുടി നീട്ടി വളർത്തി, പോണിടെയ്ൽ കെട്ടൊക്കെ കെട്ടി, ലെതർ ജാക്കറ്റ് ഇട്ടാണ് രാഹുലിന്റെ വരവ്, ഒരു കള്ളം പറഞ്ഞാണ് അന്ന് രാഹുൽ എന്റെ വീട്ടിൽ എത്തിയത്, സത്യത്തിൽ രാഹുലിന്റെ ആ എഫോർട്ട് കണ്ടാണ് ഞാൻ വീണത്, എന്നാൽ ഇതിലൊരു ട്വിസ്റ്റ് ഉണ്ട് അദ്ദേഹത്തിനെ  എന്നോട് പ്രണയമില്ലായിരുന്നു, ഒരു സുഹൃത്തിനു വേണ്ടി ആയിരുന്നു, എന്നാൽ ഒരു സമയത്തു ആ സുഹൃത്തു മാറി, ഞങ്ങൾ പ്രണയത്തിലുമായി ദീപ പറഞ്ഞു.

എന്നാൽ വിവാഹം നടന്നു കുടുംബജീവിതം ആയപ്പോൾ ഇപ്പോൾ കുമാരനാശാന്റെ ജീവിതത്തിലെ ദുരവസ്ഥ പോലെ ആയി രാഹുൽ പറയുന്നു, പ്രണയത്തിനപ്പുറം ഒരു പെൺകുട്ടിക്ക് വിശ്വാസവും, ബഹുമാനവും ഉണ്ടെങ്കിൽ ആ ജീവിതം കുഴപ്പമില്ലാതെ മുന്നോട്ട് പോകാൻ കഴിയും രാഹുൽ പറഞ്ഞു, പെൺകുട്ടികൾ  25 വയസ്സ് ആകുന്നതിനു മുൻപ് തന്നെ വിവാഹം കഴിച്ചിരിക്കണം രാഹുൽ കൂട്ടിച്ചേർത്തു.