‘ഏതോ ഡബ്ബ് ചിത്രം കാണുന്ന പോലെ ലിപ് മൂവ്മെന്റെല്ലാം വേറെന്തോ പറയുന്നു’

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം ‘വിടുതലൈ പാര്‍ട്ട് 1’ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മാര്‍ച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്.. ജയമോഹന്‍ രചിച്ച ‘തുണൈവന്‍’ എന്ന നോവലിനെ…

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം ‘വിടുതലൈ പാര്‍ട്ട് 1’ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മാര്‍ച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്.. ജയമോഹന്‍ രചിച്ച ‘തുണൈവന്‍’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വിടുതലൈ പടം കണ്ടു. ചിത്രത്തില്‍ പല താരങ്ങളുടെയും ഡബ്ബിങ് ഒരു പ്രശ്‌നം പോലെ തോന്നിയെന്നാണ് രാഹുല്‍ മാധവന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വിടുതലൈ പടം കണ്ടു. ചിത്രത്തില്‍ പല താരങ്ങളുടെയും ഡബ്ബിങ് ഒരു പ്രശ്‌നം പോലെ തോന്നി. ഏതോ ഡബ്ബ് ചിത്രം കാണുന്ന പോലെ ലിപ് മൂവ്‌മെന്റെല്ലാം വേറെന്തോ പറയുന്നു. ഓരോ താരങ്ങളും പറയുന്ന ഡയലോഗ് ആദ്യം കറക്റ്റ് ആയി ലിപ് സിങ്കിങ് ഉണ്ട് പിന്നെ അത് പോകുന്നു.പോരാത്തതിന് നായിക രണ്ടു സീനില്‍ ‘പാട്ടി’ എന്നാണ് പറയുന്നത്, പക്ഷേ കേള്‍ക്കുന്നത് ‘ആത്തെ ‘ എന്നോ മറ്റോ ആണ്…
നായകനായ സൂരിയുടെയും സേതുപതിയുടെയും എല്ലാം ഡയലോഗ് കറക്റ്റ് ആണ്. ബാക്കി എല്ലാവരിലും ഈ പ്രശ്‌നം വരുന്നുണ്ട്.
ഇനി ഡബ്ബിങ് സമയത്തു ഡയലോഗ് റീ റൈറ്റിങ്ങ് വല്ലതും ഉണ്ടോ ആവോ
..ഈ ചിത്രം കണ്ടവര്‍ക്ക് ഈ ഒരു പ്രശ്‌നം തോന്നിയോ?.

കേരളത്തില്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ ആര്‍, ആര്‍, ആര്‍ , വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആര്‍. പിക്ചേഴ്സ് ആണ് വിടുതലൈയും വിതരണം ചെയ്തത്. കേരളത്തില്‍ ഇരുന്നൂറോളം തിയേറ്ററുകളിലാണ് വിടുതലൈ പാര്‍ട്ട് 1 റിലീസ് ചെയ്തത്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.