Film News

രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാണ് ഞാന്‍!! കൈക്കുഞ്ഞും ബാഗുമായി യുവതി!!! ബാഗ് ചുമന്ന് സഹായിച്ച് അജിത്ത്, സന്മനസ്സിന് കൈയ്യടിച്ച് ആരാധകലോകം

തെന്നിന്ത്യന്‍ സിനിമയിലെ ജെന്റില്‍മാനാണ് തമിഴ് സൂപ്പര്‍ താരം തല അജിത്ത്. സൂപ്പര്‍ താരത്തിന് മലയാള സിനിമയിലും ആരാധകരേറെയാണ്. താരത്തിന്റെ തലക്കനമില്ലാത്ത താരമാണ് അജിത്. സിനിമയിലെ സൂപ്പര്‍ താരം മാത്രമല്ല അദ്ദേഹം, യഥാര്‍ഥ ജീവിതത്തിലെ അദ്ദേഹത്തിന്റെ പ്രവൃത്തികളുമാണ് താരത്തിന് കൈയ്യടി കൊടുക്കുന്നത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ യഥാര്‍ഥ സ്വഭാവം വെളിപ്പെടുത്തിയുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സ്ത്രീകളെ എത്രമാത്രം അദ്ദേഹം ബഹുമാനിക്കുന്നെന്നാണ് യുവാവ് പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്.

ഒരു യുവതിയുടെ ഭര്‍ത്താവാണ് തന്റെ ഭാര്യയെ താരം സഹായിച്ച കാര്യം പങ്കുവച്ചിരിക്കുന്നത്. പത്ത് മാസം പ്രായമുള്ള കുഞ്ഞുമായി എയര്‍പോര്‍ട്ടിലെത്തിയ തന്റെ ഭാര്യയെ യാതൊരു മടിയും കൂടാതെ ബാഗ് ചുമന്ന് സഹായിച്ചത് നടനാണെന്ന് യുവാവ് പറയുന്നു. തന്റെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന അജിത്തിന്റെ ചിത്രവും യുവാവ് പങ്കുവച്ചിട്ടുണ്ട്.

എന്റെ ഭാര്യ കഴിഞ്ഞ ദിവസം ഗ്ലാസ്ഗോയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്തിരുന്നു. ഞങ്ങളുടെ 10 മാസം പ്രായമുള്ള കുഞ്ഞുമായി അവള്‍ തനിച്ചായിരുന്നു യാത്ര ചെയ്തത്. ലണ്ടന്‍ ഹീത്രൂവിലെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അവള്‍ അജിത്കുമാറിനെ കണ്ടത്.

ഭാര്യയുടെ കൈയ്യില്‍ കുഞ്ഞും ഒരു ക്യാബിന്‍ സ്യൂട്ട്‌കേസും കുഞ്ഞിന്റെ ബാഗും ഉണ്ടായിരുന്നു. അവള്‍ നടനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
അവള്‍ കുഞ്ഞുമായി ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം
ഭാര്യയുടെ കൈയ്യില്‍ നിന്നും കുഞ്ഞിന്റെ ബാഗ് അവിടം മുതല്‍ വാങ്ങി അദ്ദേഹം ചുമക്കാന്‍ തുടങ്ങി.

ബാഗ് എടുക്കാന്‍ അദ്ദേഹം തുനിഞ്ഞപ്പോള്‍ ഭാര്യ തടയാന്‍ ശ്രമിച്ചെങ്കിലും സ്‌നേഹം പൂര്‍വ്വം അത് നിഷേധിച്ചിട്ട് താനും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാണെന്നും തനിക്ക് കാര്യങ്ങള്‍ മനസിലാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിമാനം വരെ ബാഗ് ചുമന്ന ശേഷം കാബിന്‍ ക്രൂവിനെ ബാഗ് ഏല്‍പ്പിച്ച് അവളുടെ
സീറ്റില്‍ കൃത്യമായി കൊണ്ടുവെക്കാനും അദ്ദേഹം പറഞ്ഞു. അജിത്ത് സാറിനൊപ്പം ഉണ്ടായിരുന്ന സഹായി ബാഗ് വാങ്ങി പിടിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അത് അനുവദിച്ചില്ല. വിമാനം ഇറങ്ങി ബസ്സില്‍ കയറിയപ്പോഴും അദ്ദേഹം തന്നെയാണ് ബാഗ് ചുമന്നത്. അദ്ദേഹത്തിന്റെ ആ പെരുമാറ്റം കൂടി അറിഞ്ഞപ്പോള്‍ ബഹുമാനം ഇരട്ടിയായെന്നും യുവാവ് പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. താരത്തിന്റെ സഹജീവി സ്‌നേഹം മനസ്സിലാക്കിയ മനസ്സിനെ ഒന്നടങ്കം അഭിനന്ദിക്കുകയാണ് സൈബര്‍ ലോകം.

Trending

To Top