അന്ന് കൈയ്യിലുണ്ടായിരുന്നത് 18 രൂപ മാത്രം; ഇന്ന് ഝാന്‍വി കപൂറിന്റെ വീട് 44 കോടിയ്ക്ക് സ്വന്തമാക്കി രാജ് കുമാര്‍ റാവു

ബോളിവുഡ് താരം ഝാന്‍വി കപൂറിന്റെ വീട് വന്‍ വില കൊടുത്ത് സ്വന്തമാക്കി രാജ് കുമാര്‍ റാവു. മുംബൈ ജൂഹുവിലെ 44 കോടി രൂപ വിലവരുന്ന അപാര്‍ട്ട്മെന്റാണ് രാജ്കുമാര്‍ സ്വന്തമാക്കിയത്. സാധാരണക്കാരനായിരുന്ന രാജ്കുമാര്‍ റാവു കഠിനാധ്വാനത്തിലൂടെയാണ്…

ബോളിവുഡ് താരം ഝാന്‍വി കപൂറിന്റെ വീട് വന്‍ വില കൊടുത്ത് സ്വന്തമാക്കി രാജ് കുമാര്‍ റാവു. മുംബൈ ജൂഹുവിലെ 44 കോടി രൂപ വിലവരുന്ന അപാര്‍ട്ട്മെന്റാണ് രാജ്കുമാര്‍ സ്വന്തമാക്കിയത്.

സാധാരണക്കാരനായിരുന്ന രാജ്കുമാര്‍ റാവു കഠിനാധ്വാനത്തിലൂടെയാണ് ബോളിവുഡ് താരമായി മാറിയത്. ബാങ്ക് അക്കൗണ്ടില്‍ 18 രൂപ മാത്രം വച്ച് ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റും കഴിച്ച് ദിവസങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് രാജ്കുമാര്‍ തന്നെ മുന്‍പ് പറഞ്ഞിരുന്നു.

2020ലാണ് 39 കോടി രൂപ നല്‍കിയാണ് മൂന്ന് നിലയുള്ള അപ്പാര്‍ട്ട്മെന്റ് ഝാന്‍വി വാങ്ങിയത്. 3,456 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റില്‍ ആറ് പാര്‍ക്കിംഗ് സ്പോട്ടുകളുണ്ട്. രാജ്കുമാറും ഭാര്യ പത്രലേഖയും 2.19 കോടി രൂപയാണ് അടച്ചത് സ്റ്റാംപ് ഡ്യൂട്ടിയായി അടച്ചത്. ഝാന്‍വി കപൂര്‍ 78 ലക്ഷം രൂപയാണ് അടച്ചിരുന്നത്.

നേരത്തെ ഇതേ ഫ്ളാറ്റ് സമുച്ചയത്തില്‍ നടി കാജോളും 11.95 കോടി രൂപയുടെ ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു.